ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 176 റണ്‍സടിച്ച രോഹിത്തിന് കോഹ്ലിയുടെ ആദരം; എഴുന്നേറ്റ് നിന്ന് കയ്യടിച്ച കോഹ്ലി പുറത്തുതട്ടി അഭിനന്ദിച്ചു, ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെ രോഹിത്തിന് വാതില്‍ തുറന്ന് കാത്തുനിന്നു

Please follow and like us:
190k

വിശാഖ പട്ടണം: ( 03.10.2019) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയുമായി തിരിച്ചുകയറിയ രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആദരം. 176 റണ്‍സടിച്ച്‌ പുറത്തായ രോഹിത് തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് കയറി വരുമ്ബോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച കോഹ്ലി രോഹിത് ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെ ഡ്രസ്സിംഗ് റൂമിന്റെ വാതില്‍ തുറന്ന് കാത്തുനിന്നു

രോഹിത്തിന്റെ പുറത്തുതട്ടി അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല. ലോകകപ്പിനിടെ രോഹിത്തും കോഹ്ലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും രണ്ടു തട്ടിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ അഭ്യൂഹങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോഹ്ലി രോഹിത്തിന് ആദരമൊരുക്കിയത്.

244 പന്തില്‍ 176 റണ്‍സടിച്ച രോഹിത് 23 ബൗണ്ടറിയും ആറ് സിക്‌സറും പറത്തിയാണ് ഓപ്പണറായുള്ള അരങ്ങേറ്റം അതിഗംഭീരമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 317 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും പങ്കാളിയായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)