“ഫിഫ ബെസ്റ്റ് അംഗീകരിക്കുന്നില്ല, റൊണാള്‍ഡോ ആണ് ബെസ്റ്റ്”

Please follow and like us:
190k

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. ഒരാഴ്ച മുന്നെ പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് അവാര്‍ഡ് മെസ്സിക്ക് ആയിരുന്നു കിട്ടിയത്. എന്നാല്‍ ആ ഫിഫ ബെസ്റ്റ് താന്‍ അംഗീകരിക്കുന്നില്ല എന്നും സാന്റോസ് പറഞ്ഞു. ഫിഫാ ബെസ്റ്റ് അല്ല ലോകത്തെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത് എന്നും സാന്റൊസ് പറഞ്ഞു.

നേരത്തെ ആരുമായും റൊണാള്‍ഡോയെ താരതമ്യം ചെയ്യേണ്ടതില്ല എന്നും പോര്‍ച്ചുഗീസ് പരിശീലകന്‍ പറഞ്ഞിരുന്നു. ഇത്തവണ മെസ്സി ഫിഫ ബെസ്റ്റും ലിവര്‍പൂള്‍ താരം വാന്‍ ഡൈക് യുവേഫയും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചിരുന്നില്ല. ഇനി ഈ വര്‍ഷം ബാലന്‍ ഡി ഓറാണ് ബാക്കിയുള്ള അവാര്‍ഡ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)