ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്‌ലിയും ബുംറയും

Please follow and like us:
190k

ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും. ബാറ്റിങ്ങില്‍ വിരാട് കോഹ്‌ലിക്ക് തൊട്ടുപിറകിലായി ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ട്.

അതെ സമയം ബൗളിംഗ് റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ 6 സ്ഥാനങ്ങള്‍ കയറി റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്ത് എത്തി. ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് ആണിത്. ഏകദിനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ശ്രീലങ്കക്കെതിരെയുള്ള പരമ്ബരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന്റെ റാങ്കിങ് ഉയര്‍ത്തിയത്.

ഏകദിന ടീം റാങ്കിങ്ങില്‍ ഇന്ത്യന്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് പിറകില്‍ രണ്ടാം സ്ഥാനത്താണ്. ടീം റാങ്കിങ്ങില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂ സിലാന്‍ഡ് മൂന്നാം സ്ഥാനത്താണ്. റാങ്കിങ്ങിന് ആവശ്യമായ 8 മത്സരങ്ങള്‍ കളിച്ച നമീബിയ, ഒമാന്‍, അമേരിക്ക എന്നീ ടീമുകള്‍ ആദ്യമായി റാങ്കിങ്ങില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)