ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു! നായകന്‍ പ്രണവ് മോഹന്‍ലാല്‍,നായിക താരപുത്രി? വിനീത് സംവിധാനം ചെയ്യും

Please follow and like us:
190k

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നവരെ ത്രസിപ്പിച്ച് കൊണ്ടാണ് ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി പിറന്നത്. കിടിലന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്ന ആദിയ്ക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പ്രണവ് നായകനായിട്ടെത്തി. രണ്ടാമത്തെ ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും ഇനി വരാനിരിക്കുന്നതാണ് വിസ്മയിപ്പിക്കാന്‍ പോവുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം വിനീത് ശ്രീനിവാസനൊപ്പമാണ്. അടുത്തിടെയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് നായകനാവുന്ന കാര്യം പുറത്ത് വന്നത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ വിവിധ റോളുകളിലൂടെ തിളങ്ങിയ വിനീത് ശ്രീനിവാസന്‍ അടുത്ത ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നുമാണ് അറിയുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

പ്രണവിന്റെ സിനിമയെ കുറിച്ചിപ്പോള്‍ രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. മോഹന്‍ലാലിന്റെ സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുതിയ ചിത്രമൊരുക്കുന്നതെന്നാണ്. അതും പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റായ ‘ചിത്രം’ ത്തിന്റെ രണ്ടാം ഭാഗമാണെന്നാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇങ്ങനെ ഒരു വാര്‍ത്ത വന്നതോടെ സിനിമയുടെ ഇതിവൃത്തം എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

പ്രണവ് നായകനായി അഭിനയിക്കുമ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് ഈ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പോവുന്നത്. അങ്ങനെ നോക്കുമ്പോള്‍ താരപുത്രി, പുത്രന്മാരുടെ ഒരു സംഘമം തന്നെയായിരിക്കും ഈ സിനിമയില്‍ സംഭവിക്കാന്‍ പോവുന്നത്. ചിത്രത്തില്‍ പ്രിയദര്‍ശന്‍, സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാല്‍ നായകനും ശ്രീനിവാസന്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. അതിനാല്‍ പുതിയ തലമുറയെ കൂടി അടയാളപ്പെടുത്താന്‍ ഈ സിനിമയ്ക്ക് കഴിയും.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

പ്രിയദര്‍ശന്റെ തന്നെ സംവിധാനത്തിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും സമാനമായ സംഭവമുണ്ട്. പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശനും കീര്‍ത്തി സുരേഷും ഈ സിനിമയിലും അഭിനയിക്കുന്നുണ്ട്. സിനിമയില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും മൂവര്‍ക്കുമെന്നാണ് കരുതുന്നത്.

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു

വിനീതിന്റെ സിനിമയില്‍ കല്യാണിയുടെ പേര് മാത്രമല്ല താരപുത്രി കീര്‍ത്തി സുരേഷും പ്രണവിന്റെ നായികയാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വ്യക്തമല്ല. നിലവില്‍ തമിഴിലും തെലുങ്കിലും നിറഞ്ഞ് നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. കല്യാണി ആണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)