മാണി വിഭാഗം ഉയർത്തിയ ചോദ്യത്തിൽ അടിപതറി ജോസഫ് ഗ്രൂപ്പ് – പി ജെ ജോസഫിന് ശേഷം!

Please follow and like us:
190k

കേരള കോൺഗ്രസിലെ അധികാര തർക്കങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഴങ്ങി കേൾക്കുന്നത് മാണി ഗ്രൂപ്പ് ഉയർത്തിയ ഒരു ചോദ്യമാണ് – ജോസഫിന് ശേഷം ആ വിഭാഗത്തിനെ ആര് നയ്യിക്കും?. മോൻസ് ജോസെഫിന്റെ അധികാര മോഹത്തെ തുറന്നു കാട്ടുന്നതിന്റെ ഭാഗമായി മാണി ഗ്രൂപ്പുയർത്തിയ ചോദ്യത്തിൽ ജോസഫ് വിഭാഗത്തിന് അടിപതറുന്നു. ഇന്ന് സംജാതമായിരിക്കുന്ന പിളർപ്പിന് പിന്നിൽ ഭാവിയിൽ കേരള കോൺഗ്രസ് രാഷ്ട്രീയം മോൻസ് ജോസെഫിന്റെ മുൻപിൽ അടിയറവു വയ്ക്കുന്നതിന് മാണി ഗ്രൂപ്പിലെ അസംതൃപ്‌തരായ സജി മഞ്ഞകടമ്പനും ജോയ് അബ്രാഹവും രചിച്ച തിരക്കഥയാണെന്നു മാണി ഗ്രൂപ്പിന്റെ പ്രവർത്തകർ സമർത്ഥിക്കുന്നു. മോന്സിന്റെ അധികാര മോഹം തുറന്നു കാട്ടുകയും ജോസഫ് ഗ്രൂപ്പിനൊപ്പം നില്ക്കുന്നവർ ആസന്ന ഭാവിയിൽ മോന്സിന്റെ കളിപ്പാവകളായി മാറുമെന്ന സന്ദേശമാണ് ഇതുവഴി മാണി ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നത്. കടുത്തുരുത്തിക്കാരനായ മോൻസ് തൊടുപുഴയിൽ വന്നു കളിക്കണ്ട എന്നാണ് ജോസഫ് വിഭാഗം രണ്ടാം നിര നേതാക്കളുടെ വികാരം. ജോസഫ് ഇത്രയും കാലം തങ്ങൾക്കു നൽകി പോന്ന ബഹുമാനം മോൻസ് ജോസഫ് നൽകില്ല എന്ന തിരിച്ചറിവ് അവർക്കുണ്ട് അതിനാൽ തന്നെ ജോസ് കെ മാണിയും പി ജെ ജോസഫിനെയും തമ്മിലടിച്ചു രസിക്കുന്ന മോന്സിനെതിരെ തൊടുപുഴയിലും നീക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.

പി ജെ രാഷ്ട്രീയപരമായ വിരമിക്കലിന്റെ അടുത്തെത്തി നിൽക്കുന്നു ഈ സാഹചര്യത്തിൽ പുതു നേതൃത്വത്തിന് വഴിയൊരുക്കി കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പിന്തുടർച്ച ഉറപ്പു വരുത്തണം എന്ന് കരുതുന്ന ജോസഫ് ഗ്രൂപ്പുകാരമുണ്ടെന്നതാണ് സത്യം. അതോടൊപ്പം പി ജെ ക്കു ശേഷം തൊടുപുഴയിൽ നിറുത്തുവാൻ ജോസഫ് ഗ്രൂപ്പിൽ നേതാക്കാൾ ഇല്ലെന്നുള്ളത് അവരെ അലട്ടുന്നുമുണ്ട്. മാണി ഗ്രൂപ്പിനോട് അടുത്ത് നില്കുന്നവർ പറയുന്നത് പി ജെ ക്കു ശേഷം കോൺഗ്രസിന് സീറ്റ് വിട്ടു നൽകി ജോസഫ് വിഭാഗത്തിന്റെ മന്ത്രി സ്ഥാനം കയ്യാളുന്നതിനുള്ള പദ്ധതികൾ മോൻസ് ജോസഫ് നടത്തി കഴിഞ്ഞിരിക്കുന്നു എന്നാണ്. ഇതിലൂടെ പി ജെ ക്കു ശേഷം അദ്ദഹത്തിന്റെ പുത്രന്റെ രാഷ്ട്രീയ പ്രവേശനം തടയുകയും ചെയ്യാം എന്ന് മോന്സിനു താങ്ങും തണലുമായി നിൽക്കുന്ന സജി ജോയ് എബ്രഹാം എന്നിവർ കണക്കുകൂട്ടുന്നു. മാണി ഗ്രൂപ്പിന് ജോസെഫിന്റെ മകൻ രാഷ്ട്രീയത്തിൽ വരുന്നതിനോട് വിയോജിപ്പില്ലെന്ന് പറയപ്പെടുന്നു അതിനു കാരണമായി പറയുന്നത് മോൻസ് ജോസേഫിനോടുള്ള എതിർപ്പാണ്. എന്നാൽ പി ജെക്കു മകൻ രാഷ്ട്രീയത്തിൽ വരുന്നതിനോട് താൽപര്യമില്ല. അതിനാൽ തന്നെ പാർട്ടിയിൽ മോന്സിന്റെ നേതൃത്വം അംഗീകരിക്കാത്തവരെ കൂടെ കൂട്ടുവാൻ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഫ്രാൻസിസ് ജോർജിനെ അടർത്തിയെടുക്കുവാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മോന്സിനു പകരക്കാരനായി ഫ്രാൻസിസ് ജോർജിനെ ഉയർത്തിക്കാണിക്കാം എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

എന്നാൽ ഫ്രാൻസിസ് ജോർജിന് ജോസഫ് ഗ്രൂപ്പിൽ എത്തുക എളുപ്പമാകുകയില്ല. മോൻസ് ജോസെഫിന്റെ എതിർപ്പിന് പുറമെ, അദ്ദഹത്തെ വിശ്വസിച്ചു പാർട്ടി വിട്ട കെ സി ജോസഫ്, ആന്റണി രാജു തുടങ്ങിയവരെ വഴിയാധാരമാക്കി എന്ന ജനം വിലയിരുത്തും എന്ന് ഫ്രാൻസിസ് ജോർജിന് ഭയപ്പെടുന്നു. ആന്റണി രാജു കെ സി ജോസഫ് എന്നിവർക്ക് ജോസേഫിനോടുത്തു പോകുവാൻ കഴിയില്ല അതിനാൽ തന്നെ അവരെയുംകൂട്ടി ലയ്യിക്കാന് ഫ്രാൻസിസ് ജോർജിന് കഴിയില്ല. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോളുള്ള തനറെ ചാഞ്ചാട്ടങ്ങൾ രാഷ്ട്രീയപരമായി നഷ്ട്ടമുണ്ടാക്കിയേക്കാം എന്ന വിലയിരുത്തലമുണ്ട്.

സി ഫ് തോമസിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ഉണ്ണിയാടനായും വിക്ടറിനും മോൻസ് സജി ജോയ് ത്രയത്തിന്റെ നിലപാടുകളിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നാണ് അറിയുന്നതു. ജോസ് ജെ മാണിയോട് എതിർപ്പുണ്ടെങ്കിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നശിച്ചുപോകരുതെന്ന നിലപാടാണവർക്കുള്ളത്. അതോടൊപ്പം മോന്സിന്റെ ഏകാധിപത്യ നിലപാടുകൾ പിളർപ്പില്ലെക്കെത്തിച്ചു എന്നവർ സംശയിക്കുന്നു. മോൻസ് പി ജെ ക്കു ശേഷം ചെയര്മാന് ആകുനതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നവർ കരുതുന്നു. അതിനാൽ തന്നെ തങ്ങളോട് അടുപ്പം പുലർത്തുന്ന സി ഫ് തോമസിന്റെ അനാരോഗ്യം മനസ്സിലാക്കികൊണ്ടു തന്നെ അദ്ദഹത്തിനു ചെയര്മാന് സ്ഥാനം നൽകാതെ നീട്ടികൊണ്ടു പോകുന്ന ജോസഫിന്റെയും മോന്സിന്റെയും പദ്ധതികളിൽ വ്യ്കതമായ നീരസം അവർ പ്രകടിപ്പിച്ചതായാണ് അറിയുവാൻ കഴിയുന്നത്. ഇടക്കാലത്തു സി ഫ് തോമസ് ഇടപെട്ടു ഇരു വിഭാഗങ്ങൾക്കും സമ്മതമായിരുന്ന ഒത്തു തീർപ്പു ചർച്ച ഫലം കാണുമെന്ന ഘട്ടത്തിൽ കടുത്തുരുത്തിയിൽ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് മോൻസ് വിഭാഗം ഒത്തുതീർപ്പു കാറ്റിൽ പറത്തിയത്. വരും ദിനങ്ങളിൽ മോന്സിന്റെ നീക്കങ്ങളെ തുറന്നു കാണിക്കും എന്ന് മാണി വിഭാഗം അവകാശപെടുന്നു, അതോടൊപ്പം ജോസഫ് വിഭാഗം മോന്സിന്റെ ലക്ഷ്യങ്ങളെ തിരിച്ചറിയണമെന്നും അതല്ലേൽ കേരള കോൺഗ്രസിന്റെ ചെയർമാനായി മോൻസ് ജോസഫ് അവതരിക്കുന്ന നാൾ വിദൂരമല്ലെന്നു ഇവർ പറയാതെ പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)