ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്, നിരവധി തവണ ഗര്‍ഭഛിദ്രം നടത്തി: കുടുംബത്തിലെ കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു

Please follow and like us:
190k

കോഴിക്കോട്: ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി രെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നെന്നും കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ ജോളിയുടെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെയാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിലെ പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും ജോളി വെളിപ്പെടുത്തി.

ജോളി രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു പെണ്‍കുട്ടികളായതുകൊണ്ടാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജോളി ഗര്‍ഭഛിദ്രം നടത്താന്‍ തിരഞ്ഞെടുത്ത ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തും. ജോളിക്ക് വഴിവിട്ട രീതിയിലുള്ള ഒരുപാട് ബന്ധങ്ങളുണ്ടെന്ന വാര്‍ത്തകളാണ് അവസാനനിമിഷങ്ങളില്‍ പുറത്തുവരുന്നത്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. രെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം, ജോളി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന് ഭര്‍ത്താവ് ഷാജു പറ‌ഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ല. ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച്‌ ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്ന് താന്‍ പറഞ്ഞു. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ ആ അന്ത്യചുംബന ഫോട്ടോയെന്നും ഷാജു പറഞ്ഞു.

ജോളി ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ലെന്നും ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച്‌ ഡോക്ടറെ കണ്ടിട്ടുണ്ടെന്നും ഷാജു വ്യക്തമാക്കി. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്ബത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വിട്ടയച്ചിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)