87ന്‍റെ നിറവില്‍ ഭാരതീയ വ്യോമസേന!!

Please follow and like us:
190k

ന്യൂഡല്‍ഹി: ഇന്ന് ഒക്ടോബര്‍ 8. ഭാരതീയ വായുസേന രൂപം കൊണ്ടിട്ടിട്ട് ഇത് 87-ാം വര്‍ഷം..

വിപുലമായ പരിപാടികളോടെയാണ് രാജ്യം വായുസേനാ ദിനം ആഘോഷിക്കുന്നത്.

മൂന്നു സേനയുടെയും മേധാവികള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഇന്ത്യന്‍ വ്യോമസേനാ മേധാവി, ആര്‍‌കെ‌എസ് ഭദൗരിയ, നവിക് സേനാ മേധാവി അഡ്മിറല്‍ കര൦ബീര്‍ സിംഗ് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

വ്യോമസേന ദിനത്തോടനുബന്ധിച്ച്‌ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ പ്രത്യേക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്‌.

വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരന്‍മാര്‍ക്ക് കൂടുതല്‍ അഭിമാനം നല്‍കുന്നുവെന്നും അഭിപ്രായപ്പെട്ടു.

Narendra Modi@narendramodi

Today, on Air Force Day, a proud nation expresses gratitude to our air warriors and their families. The Indian Air Force continues to serve India with utmost dedication and excellence.28.1K7:13 AM – Oct 8, 2019Twitter Ads info and privacy6,303 people are talking about this

വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ ദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നു. മാതൃകാപരമായ ധൈര്യം, ദൃഢനിശ്ചയം, കുറ്റമറ്റ സേവനം എന്നിവയിലൂടെ മഹത്തായ സേവനം കാഴ്ചവയ്ക്കുന്ന വ്യോമസേന, രാജ്യത്തിന് തിളക്കമാര്‍ന്ന ഉദാഹരണമാണ്. “മെന്‍ ആന്‍ഡ്‌ വുമണ്‍ ഇന്‍ ബ്ലൂ” നിങ്ങള്‍ക്ക് മഹത്വത്തോടെയും മനക്കരുത്തോടെയും ആകാശത്തെ സ്പര്‍ശിക്കാനുള്ള കരുത്തുണ്ട്, അദ്ദേഹം കുറിച്ചു.

Rajnath Singh@rajnathsingh

Greetings to all @IAF_MCC personnel and their families on the 87th IAF Day. The IAF is the shining example of exemplary courage, fortitude, determination and impeccable service to our nation.

These men and women in Blue have the ability to touch the sky with grit and glory.2,7336:40 AM – Oct 8, 2019Twitter Ads info and privacy434 people are talking about this

ഇന്ത്യന്‍ സേനയിലേ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്നാണ് വായുസേന. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. 1,70,000 അംഗങ്ങളാണ് വ്യോമസേനയിലുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്‌ട് അനുസരിച്ച്‌ 1932 ഒക്ടോബര്‍ 8നാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്. വ്യോമസേന രൂപീകൃതമായ ഒക്ടോബര്‍ 8 എല്ലാവര്‍ഷവും വ്യോമസേനാ ദിനമായി കൊണ്ടാടുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന സജീവമായി പങ്കെടുത്തിരുന്നു. ഈ സേവനത്തെ പരിഗണിച്ച്‌ റോയല്‍ എന്ന ബഹുമതി ലഭിക്കുകയും അങ്ങനെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിത്തീരുകയും ചെയ്തു. ഇന്ത്യ റിപ്പബ്ലിക് ആയതോടെ പേര് ഇന്ത്യന്‍ വ്യോമസേന എന്നായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)