കേക്ക് മുറിച്ച്‌ വൈന്‍ കൈമാറി ജോളിയും ഷാജുവും; വിവാഹചിത്രങ്ങള്‍ വൈറലാകുന്നു

Please follow and like us:
190k

കൂടത്തായി കൊലപാതകങ്ങളില്‍ മുഖ്യപ്രതി ജോളിയും ഭര്‍ത്താവ് ഷാജിയും തമ്മിലുള്ള വിവാഹചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിവാഹത്തിന് ഇരുവരും വൈന്‍ കൈമാറി രുചിച്ചു നോക്കുന്നതും, കേക്കിന്റെ ചിത്രവുമാണ് പുറത്തായത്.

ഷാജുവിന്റെ ഭാര്യ സിലി മരിച്ച്‌ ഒരു വര്‍ഷമാകുമ്ബോഴാണ് ഇവര്‍ തമ്മിലുള്ള രണ്ടാം വിവാഹം നടക്കുന്നത്. സിലിയുടെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അതൊക്കെ മറികടന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച്‌ അന്ത്യചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിലി മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്ന് ശരിവെയ്ക്കുന്നതാണ് ഈ ചിത്രങ്ങള്‍ എന്നാണ് പൊതുജനം പറയുന്നത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് സംശയമുന്നയിച്ച്‌ സഹോദരന്‍ റോജോ നല്‍കിയ പരാതിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇന്നലെ ഷാജുവിനെ ചോദ്യം ചെയ്തശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു. മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)