ദേഹാസ്വാസ്ഥ്യം; ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന് അധികൃതര്‍

Please follow and like us:
190k

കോഴിക്കോട്: കൂടത്തായിയിലെ കൂട്ടകൊലപാതകത്തില്‍ അറസ്റ്റിലായ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ എത്തിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവര്‍ ഇടയ്ക്ക് ജയിലില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതര്‍ പറയുന്നു.

കടുത്ത വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്‍ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ജോളിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)