ജോളിയും കൂടത്തായിയും കൊലപാതകങ്ങളും ഇനി സിനിമ

Please follow and like us:
190k

കൂടത്തായി കൊലപാതകപരമ്ബര സിനിമയാകുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് നടനവിസ്മയം മോഹന്‍ലാല്‍ ആണ് . സമൂഹ മാധ്യമങ്ങളില്‍ ഈ വിവരം ഇപ്പോള്‍ വളരെ വലിയ വാര്‍ത്തയായിരിക്കുകയാണ്. കൊലപാതകങ്ങള്‍ കണ്ടുപിടിക്കുന്ന അഗ്രഗണ്യനായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും തുടങ്ങിയ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാല്‍ നായകനായി മറ്റൊരു കുറ്റാന്വേഷണ കഥയായിരുന്നു തയ്യാറാക്കിയിരുന്നത്. സമകാലികമായി കൂടത്തായി കൊലപാതകം വാര്‍ത്തയായതോടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യകഥ ഉപേക്ഷിക്കുകയും. കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആണ് വിവരം പുറത്തുവിട്ടത്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാവും ഈ സിനിമ തയ്യാറാക്കുക.
അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കാള്‍ പ്രാധാന്യമുള്ളത് കൂട്ടക്കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോളി എന്ന കഥാപാത്രമാണ്. ആ വേഷം ചെയ്യാന്‍ ഏതു നടിയാണ് തയ്യാറാവുന്നത് എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കുകയാണ് ഇപ്പോള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)