ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്ന എന്ന വിവരവും പുറത്തു

Please follow and like us:
190k

ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാന്‍ പ്രാപ്തരായവരെയാണ് ജോളി കെണിയില്‍പ്പെടുത്തി വശത്താക്കിയിരുന്നതെന്നാണ് അറിയുന്നത്. പതിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധം ഉണ്ടായിരുന്നുവത്രേ. ഇതില്‍ ചിലര്‍ക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് പൊലീസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുള്ളത്. ഇവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. ചിലരെ ചോദ്യം ചെയ്തെങ്കിലും എന്തായിരുന്നു അവരുടെ മറുപടിയെന്ന് വ്യക്തമാക്കാന്‍ പൊലീസ് വിസമ്മതിച്ചു.

ചില ഉന്നതരും ജോളിയുടെ കരങ്ങളില്‍ ‘പാവ’കളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സേനയിലെതന്നെ ചിലരും അതില്‍ ഉള്‍പ്പെടുന്നുവത്രേ. ചില രാഷ്ട്രീയ നേതാക്കളുമായി അടുപ്പത്തിലായിരുന്ന ജോളി ഇവരെ വീട്ടില്‍ വിളിച്ച്‌ സത്കരിച്ചിരുന്നു. തന്നെയുമല്ല, ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും പതിവായിരുന്നു. വിവാഹത്തിനുശേശം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അവരുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരാളുതേടായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഇന്നലെ രണ്ടാംഭര്‍ത്താവ് ഷാജു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ജോളിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍,​ ആരെയാണ് ജോളി ഫോണില്‍ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം,​ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നായിരുന്നു ഷാജു പൊലീസിനോട് പറഞ്ഞത്. പൊലീസ് പൂട്ടി മുദ്രവച്ച്‌ പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണില്‍ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)