പരാജയത്തില്‍ പതറുന്ന തൊട്ടാവാടികളല്ല ഞങ്ങള്‍:ജോസ് കെ മാണി

Please follow and like us:
190k

പരാജയത്തില്‍ പതറുന്ന തൊട്ടാവാടികളല്ല ഞങ്ങള്‍. പോരായ്മകള്‍ തിരുത്തി ജനങ്ങളിലേക്കിറങ്ങും. ജോസഫിന് മറുപടിയുണ്ട് – പ്രതികരണവുമായി #ജോസ് #കെ_മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പി ജെ ജോസഫിനെതിരെ കടുത്ത പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ജോസ് കെ മാണി. ഉപതെരഞ്ഞെടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. പാലായില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അതിന്റെ കാരണങ്ങള്‍ പഠിക്കും.

പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരണം ഉണ്ടാകും. പരാജയം കണ്ടു പതറുന്ന തൊട്ടാവാടികളല്ല കേരളാ കോണ്‍ഗ്രസുകാര്‍ എന്നും ജോസ് കെ മാണി പറഞ്ഞു. പോരായ്മകള്‍ ഉള്ളത് തിരുത്തും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കഠിനാധ്വാനം ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. പാലായിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആദ്യമായാണ്‌ ജോസ് കെ മാണി പാര്‍ട്ടി കാര്യങ്ങളില്‍ തുറന്ന പ്രതികരണം നടത്തുന്നത്.

തോമസ്‌ ചാഴികാടന്‍ എം പി, എം എല്‍ എ മാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, മുന്‍ എം എല്‍ എമാരായ ജോസഫ് എം പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്ജ്, പിഎം മാത്യു, മുതിര്‍ന്ന നേതാവ് ഇ ജെ ആഗസ്തി, ജില്ല പ്രസിഡന്റ്‌ സണ്ണി തെക്കേടം, ജോസ് പുത്തൻ കാല, ജോസ് പാലത്തിനാൽ, ജോസ് ടോം, ബെന്നി കക്കാഡ് , പി ടി ജോസ് വിജി എം തോമസ് , ജയകൃഷ്ണൻ പുതിയേടത്, സാജൻ തൊടുക, ജോബ് മൈക്കിൾ തുടങ്ങിയ നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)