കുവൈറ്റില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

Please follow and like us:
190k

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുലിപ്പാറ സ്വദേശി സുജിത്തിനെയാണ് (31) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സുജിത്തിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. രാത്രി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയിട്ടും സുജിത്ത് എത്താത്തതിനെതുടര്‍ന്ന് ഭാര്യ, സുഹൃത്തുക്കളെ വിളിച്ച്‌ അന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അബ്ബാസിയയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന കാറിനുള്ളില്‍ സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)