“എന്നെ ഇപ്പോഴും വിളിക്കുന്നത് ഭിക്ഷക്കാരനായിട്ടും ശവം പോകുന്ന ആളുമായിട്ടാണ്, നല്ലൊരു ഷര്‍ട്ട് ധരിക്കാന്‍ പോലും പടത്തില്‍ പറ്റാത്ത അവസ്ഥയാണ്”. നടന്‍ വിനായകന്‍ മനസ്സുതുറക്കുന്നു.

Please follow and like us:
190k

മലയാളത്തിന്റെ സ്വന്തം വിനായകന്‍, വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും ഭാഷാ പ്രയോഗം കൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായ നടന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിനായകന്‍ പിന്നീട് ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. ആദ്യകാലങ്ങളില്‍ മലയാളസിനിമ തഴഞ്ഞപ്പോള്‍ അന്യഭാഷാ സിനിമകള്‍ വിനായകന്‍ നിരവധി അവസരങ്ങള്‍ കൊടുത്തു. പിന്നീട് മലയാള സിനിമയില്‍ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങള്‍ കാരണം വിനായകന് വലിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളും ലഭിച്ചു. ശരീരഭാഷയിലും അഭിനയ ശൈലിയിലും മറ്റുള്ള നടന്മാരില്‍ നിന്ന് ഏറെ വ്യത്യസ്തനായ വിനായകനെ തേടി നിരവധി കരുത്തുറ്റ കഥാപാത്രങ്ങളായാണ് തേടി വന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചതോടെ മലയാള സിനിമയില്‍ തന്റെ വ്യക്തിമുദ്ര പjതിപ്പിച്ച്‌ സിനിമയില്‍ വളരെ വലിയൊരു സ്ഥാനം വിനായകന്‍ നേടിയെടുത്തു. എന്നാല്‍ അദ്ദേഹത്തിന്റെ രൂപവും ശരീരഭാഷയും കണക്കിലെടുത്ത് മുന്‍വിധിയോടെ എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും അദ്ദേഹത്തെ സമീപിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെന്ന നിലയില്‍ വളരെ മോശമായ കഥാപാത്രങ്ങള്‍ മാത്രമേ അദ്ദേഹത്തെ തേടിയെത്തി എത്താറുള്ളൂ. ഈ അതുല്യ കലാകാരനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ ശ്രമിക്കാറില്ല എന്നതാണ് സത്യം.
നിറത്തിന് പേരിലും രൂപത്തിലും പേരിലും ആക്ഷേപിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് മുന്‍കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ആ പ്രവണതയ്ക്ക് മാറ്റം വന്നിട്ടില്ല എന്ന് വിനായകന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും ആളുകള്‍ തന്നെ സമീപിക്കുന്നത് ഭിക്ഷക്കാരന്‍ ആയിട്ടും ശവം എടുക്കുന്ന ആളായിട്ടും അഭിനയിക്കാനാണ്. അങ്ങനെ അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും ഇനി ഒരിക്കലും അത്തരം കഥാപാത്രങ്ങളെ ചെയ്യുകയില്ലെന്നും നല്ലൊരു ഷര്‍ട്ട് ഇടുന്ന വേഷം കിട്ടിയിട്ട് നാളുകളായി എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ശക്തമായ തീരുമാനങ്ങളും നിലപാടുകളും അതുതന്നെയാണ് വിനായകന്‍.
വരാനിരിക്കുന്ന വമ്ബന്‍ ചിത്രങ്ങളില്‍ വളരെ മികച്ച കഥാപാത്രങ്ങളാണ് വിനായകനെ തേടി എത്തിയിട്ടുള്ളത്. നിലവില്‍ പ്രദര്‍ശനവിജയം തുടര്‍ന്ന് പ്രണയ മിനുകളുടെ നടുവില്‍ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ് വിനായകന്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)