ജിങ്കന് പരിക്ക്; സീസണ്‍ നഷ്ടമായേക്കും, ബ്ലാസ്റ്റേഴ്സിനും തിരിച്ചടി

Please follow and like us:
190k

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ താരം സന്ദേശ് ജിങ്കന് പരിക്ക്. ടീമിന്റെ ഡിഫന്ററായ ജിങ്കന് കണങ്കാലിനാണ് പരിക്കേറ്റത്. ഇതോടെ ജിങ്കന് ആറുമാസത്തോളം ടീമിനായി കളിക്കാന്‍ കഴിയില്ല. കേരളാ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജിങ്കന് ഇന്നലെ നോര്‍ത്ത്‌
ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തിനിടയിലാണ് പരിക്കേറ്റത്.

അതേസമയം, ഒക്ടോബര്‍ 15ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഫിഫാ യോഗ്യത മത്സരത്തില്‍ ജിങ്കന്റെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഐഎസ്‌എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനും ജിങ്കന്റെ പരിക്ക് കനത്ത തിരിച്ചടിയായിരിക്കും. പരിക്ക് കാരണം യോഗ്യത മത്സരം നഷ്ടമാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജിങ്കാന്‍. നേരത്തെ മറ്റൊരു പ്രതിരോധതാരം രാഹുല്‍ ബെക്കേയ്ക്കും പരിക്കേറ്റിരുന്നു.

ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യയ്ക്ക് ജിങ്കന്റെ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്. ജിങ്കന് പകരം മലയാളി താരം അനസ് എടത്തൊടിക ബംഗ്ലാദേശിനെതിരെ ആദ്യ ഇലവനില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. ഒക്‌ടോബര്‍ 21 നാണ് ഐഎസ്‌എല്‍ ആരംഭിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)