കൂടത്തായി: പ്രതികളെ പൊന്നാമറ്റം വീട്ടിലെത്തിച്ച്‌ തെളിവെടുക്കുന്നു

Please follow and like us:
190k

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് ആരംഭിച്ചു. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പോലീസ് പ്രതികളെ വീട്ടിലെത്തിച്ചത്. ജോളിയടക്കമുള്ള പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശത്ത് വന്‍ജനക്കൂട്ടം എത്തിയിരുന്നു. കൂകിവിളിച്ചും അസഭ്യവര്‍ഷം നടത്തിയുമാണ് പ്രതികളെ ജനക്കൂട്ടം വരവേറ്റത്. അന്വേഷണ സംഘത്തോടൊപ്പം ഫോറന്‍സിക് വിദഗദ്ധരും അനുഗമിക്കുന്നുണ്ട്.

പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിക്കുന്നതിന് മുമ്ബ് തന്നെ വന്‍പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. എട്ട് പോലീസ് വാഹനങ്ങളുടെ അകമ്ബടിയോടെയാണ് പ്രതികളെ ഇങ്ങോട്ടേക്കെത്തിച്ചത്. ആദ്യം ജോളിയെആണ് പൊന്നാമറ്റത്തെത്തിച്ചത്. തൊട്ടുപിന്നാലെ മാത്യുവിനേയും പ്രജികുമാറിനേയും കൊണ്ടുവന്നു. സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചാണ് അന്വേഷണ സംഘം അകത്ത് കയറിയത്. കൊലപാതക പരമ്ബരയിലെ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് പൊന്നാമറ്റത്തെ വീട്ടിലാണ്. അവശേഷിക്കുന്ന സയനൈഡും ജോളിയുടെ ഫോണും കണ്ടെടുക്കുക എന്നതാണ് പ്രധാനം.

രാവിലെ വടകര പോലീസ് സ്‌റ്റേഷനില്‍ നിന്നിറക്കിയ ശേഷം എസ്.പി.ഓഫീസില്‍ കൊണ്ടുപോയതിന് ശേഷമാണ് ജോളിയുമായി അന്വേഷണ സംഘം കൂടത്തായിലേക്ക് തിരിച്ചത്. പൊന്നാമറ്റത്തെ തെളിവെടുപ്പിന് ശേഷം രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)