മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും; ബജ്രംഗ്ദള്‍ വിടുകയാണെന്ന് ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍

Please follow and like us:
190k

തൃശ്ശൂര്‍: ജയില്‍ വാസവും താവ്രരാഷ്ട്രീയത്തോടുള്ള മടുപ്പും കാരണം രാഷ്ട്രീയ ബജ്രംഗ്ദള്‍ സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടന വിട്ടു. താന്‍ സ്വമേധയാ സംഘടനാ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഗോപിനാഥന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു എന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് താന്‍ സംഘടന വിടുന്ന കാര്യം ഗോപിനാഥന്‍ അറിയിച്ചിരിക്കുന്നത്.

വിശ്വസ്ഥതയും ആത്മാര്‍ത്ഥതയും ഫേസ്ബുക്കില്‍ മാത്രം പോരാ പ്രവര്‍ത്തിയില്‍ ആണ് കാണിക്കേണ്ടതെന്നും ഞാന്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുകയാണെന്നും ഇനി ഫേസ്ബുക്കില്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടതെന്നും വിശദീകരിച്ചാണ് പോസ്റ്റ്.

അതേസമയം, കഴിഞ്ഞ മണ്ഡലകാലത്ത് നിലയ്ക്കലില്‍ അക്രമം കാണിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് നേരിടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവുമായുള്ള സാമ്യത ഗോപിനാഥന് പാരയായിരുന്നു. സുമേഷ് കാവിപ്പടയുടെ നിലയ്ക്കല്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ഏറെ ട്രോളിയ ആ ചിത്രം ഗോപിനാഥന്‍ കൊടുങ്ങല്ലൂരിന്റേതാണ് എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് താനല്ലെന്നു വാദിച്ച്‌ ഗോപിനാഥനും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടും സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത് തുടരുകയാണ്. ഗോപിനാഥനെ പരിചിതനാക്കിയത് ആ ചിത്രമാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)