ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേര്‍

Please follow and like us:
190k

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ പ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേര്‍. പ്രജി കുമാറിന് പുറമേ മറ്റൊരാള്‍ മുഖേനയും മാത്യു ജോളിക്ക് സയനൈഡ് കൈമാറിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, ഇയാള്‍ മരിച്ചതിനാല്‍ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു. കൂട്ടക്കൊലകള്‍ക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്ക് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍വച്ചായിരുന്നു. പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ജോളിയും മാത്യുവും ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. ആദ്യ മൂന്ന് കൊലപാതകങ്ങളും ഈ വീട്ടിലായിരുന്നു നടന്നത്.

രണ്ട് കുപ്പികളിലായി രണ്ട് തവണയായാണ് സയനൈഡ് നല്‍കിയത്. ഇതില്‍ ഒരു കുപ്പി ഉപയോഗിച്ചതായും ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്നുമാണ് ജോളി പൊലീസിനോട് പറഞ്ഞത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)