മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്; പ്രഖ്യാപനം നാളെ

Please follow and like us:
190k

മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച വിശുദ്ധപദവിയിലേക്കുയര്‍ത്തും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് പ്രഖ്യാപനം. മറിയം ത്രേസ്യയ്‌ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു നാലുപേരെയും വിശുദ്ധരായി പ്രഖ്യാപിക്കും.

ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചടങ്ങില്‍ പങ്കെടുക്കും.

തൃശൂര്‍ ജില്ലയിലെ മാളക്കടുത്ത് പുത്തന്‍ ചിറയില്‍ 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം. തോമ -താണ്ട ദമ്ബതികളുടെ മൂന്നാമത്തെ മകളായി ജനിച്ച മറിയം ത്രേസ്യ അഞ്ചാം വയസ്സില്‍ സ്വയം തീരുമാനിച്ചതാണ് ദൈവവഴി.

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ. യുവതികള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം, രോഗികളെയും മരണാസന്നരെയും ശുശ്രൂഷിക്കല്‍, പ്രാര്‍ത്ഥന, ധ്യാനം ഇവയായിരുന്നു സന്യാസിനി സമൂഹത്തിന്റെ ലക്ഷ്യം.

ജീവിതകാലത്ത് പ്രത്യേക പ്രാര്‍ത്ഥന, ആത്മീയ അനുഭവങ്ങള്‍ മറിയം ത്രേസ്യയില്‍ ഉണ്ടായിരുന്നു. കുടുംബങ്ങളുടെ മധ്യസ്ഥ എന്നാണ് മറിയം ത്രേസ്യ അറിയപ്പെട്ടിരുന്നത്. 1926 ജൂണ്‍ എട്ടിനാണ് മറിയം ത്രേസ്യയുടെ മരണം.

മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് വെച്ചുള്ള പ്രാര്‍ത്ഥനയിലൂടെ, ഡോക്ടര്‍മാര്‍ മരണം വിധിച്ച ക്രിസ്റ്റഫര്‍ എന്ന കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന അത്ഭുത പ്രവൃത്തി വിലയിരുത്തിയാണ് വിശുദ്ധ പദവി പ്രഖ്യാപനം. ഡോക്ടര്‍മാരുടെ സംഘവും പിന്നീട് മൈത്രാന്‍ സമിതിയും ഈ അത്ഭുത പ്രവര്‍ത്തി അംഗീകരിച്ചിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)