അന്ന് സിലിക്ക് നേരെയും തന്റെ കൈകള്‍ നീണ്ടെന്ന് ഒടുവില്‍ കുറ്റസമ്മതം.

Please follow and like us:
190k

അന്ന് സിലിക്ക് നേരെയും തന്റെ കൈകള്‍ നീണ്ടെന്ന് ഒടുവില്‍ കുറ്റസമ്മതം. കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ഷാജുവിന്റെ മകള്‍ ആള്‍ഫൈനിനെ കൊലപ്പെടുത്തിയ അന്നുതന്നെ സിലിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്കാണ് തടസമായത്. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്ബോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണ് ജോളിയുടെ മൊഴി. രണ്ടാമത്തെ തവണയാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്. കുടിവെള്ളത്തിലും ഗുളികയിലും സയനൈഡ് കലര്‍ത്തിയാണ് സിലിക്ക് നല്‍കിയത്. ഇത് കഴിച്ച ഉടനെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു സിലി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)