സഭ വീണ്ടും ദ്രോഹം തുടരുന്നു, എന്നാലും മാപ്പു പറയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ; മഠം വിട്ടിറങ്ങില്ല, പരാതിയും പിന്‍വലിക്കില്ല

Please follow and like us:
190k

കൊച്ചി: സഭ വീണ്ടും ദ്രോഹം തുടരുകയാണെന്നും മാപ്പുപറയാന്‍ തയ്യാറല്ലെന്നും മഠം വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. സഭയില്‍ നിന്നും പുറത്തു പോകുകയോ സഭയ്ക്ക് എതിരേ നല്‍കിയ പരാതി പിന്‍വലിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്ക് സഭ കത്തു നല്‍കിയിരിക്കുകയാണ്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉന്നയിച്ച ആരോപണങ്ങള്‍, രണ്ടു പോലീസ് പരാതികള്‍ എന്നിവ പിന്‍വലിച്ച്‌ മാപ്പു പറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനായി നല്‍കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്. നേരത്തേ സഭയില്‍ നിന്നും പുറത്താക്കിയതിനെതിരേ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ സഭ തള്ളിയതോടെയാണ് കത്ത് കിട്ടിയത്.

എന്നാല്‍ അപ്പീല്‍ തള്ളിയാലും മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട പരാതിയില്‍ തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറായില്ലെന്നും ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം ഇപ്പോഴും ഉണ്ട്. സഭ തനിക്ക് പറായനുള്ളത് ഒരു ഫോണ്‍വിളിയിലൂടെ പോലും കേട്ടില്ലെന്നും ഇവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്. ‘സ്‌നേഹമഴയില്‍’ എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്നും പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)