വീണ്ടും തകര്‍ന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യ കൂറ്റന്‍ ജയത്തിനരികെ

Please follow and like us:
190k

മൂന്നാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റന്‍ തോല്‍വിക്കരികില്‍. ഒന്നാം ഇന്നിങ്സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ തകരുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യമായി പരമ്ബര തുത്തുവാരാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.

ഇന്ത്യയുടെ ഒരു ഇന്നിംഗ്സ് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക നിലവില്‍ 203 റണ്‍സ് പിറകിലാണ്. ഈ നിലയില്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം എത്ര നേരം ഇന്ത്യയുടെ ജയം വൈകിപ്പിക്കും എന്ന് മാത്രമാവും നാലാം ദിനം അറിയുക. ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് വഴി ഒരുക്കിയത് മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ്. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍ നിര ഒന്നൊന്നായി തകര്‍ന്നപ്പോള്‍ വാലറ്റത്ത് പൊരുതിയ ഡി ബ്രൂയ്നെ, ലിന്‍ഡെ, പിഡിറ്റ് ത്രയമാണ് ദക്ഷിണാഫ്രിക്കയെ വമ്ബന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 30റണ്‍സുമായി ഡി ബ്രൂയ്നെ ക്രീസിലുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)