പരമ്ബര തൂത്തുവാരി ഇന്ത്യ; കളിയിലേയും പരമ്ബരയിലേയും താരമായി രോഹിത്; റെക്കോര്‍ഡിട്ട് കോഹ്‌ലി

Please follow and like us:
190k

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ പരമ്ബര 3-0ന് തൂത്തുവാരി. റാഞ്ചി ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ പറത്തിയപ്പോള്‍ ഇന്ത്യയ്ക്കും നായകന്‍ വിരാട് കോഹ്‌ലിക്കും ഇത് റെക്കോര്‍ഡുകളുടെ കൂടി പരമ്ബരയായി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ ആദ്യത്തെ സമ്ബൂര്‍ണ്ണ പരമ്ബര നേട്ടമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാകാനും ഇതിലൂടെ കോഹ്‌ലിക്ക് സാധിച്ചു. കരിയറിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും തുര്‍ച്ചയായ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച രോഹിത് ശര്‍മ്മ മത്സരത്തിലേയും പരമ്ബരയിലേയും താരമായി.

ബാറ്റിങിലും ബോളിങിലും തിളങ്ങിയ ഇന്ത്യയുടേത് പ്രശംസനീയമായ പ്രകടനമായിരുന്നു. മത്സരത്തിലെ മികച്ച ബാറ്റിങ് പ്രകടനം 255 പന്തില്‍ 212 രണ്‍സെടുത്ത രോഹിത്തിന്റേതും 192 പന്തില്‍ 115 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടേതുമാണ്. ബോളിങില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടേതും രണ്ട് ഇന്നിങ്‌സിലുമായി 5 വിക്കറ്റ് തന്നെ വീഴ്ത്തിയ ഉമേഷ് യാദവിന്റേതുമാണ്.

റാഞ്ചി ടെസ്റ്റില്‍ നാലാം ദിനത്തിലാണ് ഇന്ത്യ വിജയം നുണഞ്ഞത്. അതിഥികളുടെ രണ്ടാം ഇന്നിങ്‌സിലെ അവസാനത്തെ രണ്ട് വിക്കറ്റുകളും രണ്ടാം ഓവറില്‍ തന്നെ ടെസ്റ്റിലെ പുതുമുഖമായ ഷഹബാസ് നദീം വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 202 റണ്‍സിനും ഉജ്ജ്വല ജയം സ്വന്തമായി. നാലാംദിനം തിയൂനിസ് ഡി ബ്രൂയ്ന്‍ ആദ്യത്തെ വിക്കറ്റ് സാഹയുടെ കൈകളിലേക്ക് നല്‍കിയും തൊട്ടടുത്ത പന്തില്‍ ലുംഗി എന്‍ഗിഡി ബോളര്‍ക്ക് തന്നെ പിടികൊടുത്തും മടങ്ങുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ-497/ഡിക്ലയര്‍, ദക്ഷിണാഫ്രിക്ക: 162,133(ഫോളോഓണ്‍)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്ബര തൂത്തുവാരിയതിനൊപ്പം സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 11ാമത്തെ പരമ്ബര വിജയമെന്ന സന്തോഷവും ഇന്ത്യയ്ക്ക് കൈമുതലായി. ഇന്ത്യയുടെ സ്വന്തം മണ്ണിലെ ഏറ്റവും ഒടുവിലത്തെ ടെസ്റ്റ് പരമ്ബര തോല്‍വി 2012-13ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)