ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്ബര: ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമില്‍ തുടരും

Please follow and like us:
190k

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്ബരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീരീസിലെ മോശം പ്രകടനം പന്തിന്‍്റെ സ്ഥാനത്തിന് ഇളക്കം തട്ടിക്കില്ലെന്നാണ് സാധ്യത. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുലിനെയും സഞ്ജു സാംസണിനെയും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ പരിഗണയില്‍ കര്‍ണാടക ബാറ്റ്സ്മാന്‍ ലോകേഷ് രാഹുലും കേരള താരം സഞ്ജു സാംസണും ഉണ്ട്. ഇരുവരും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ധോണിക്ക് പകരക്കാരനെന്ന വിശേഷണം നിലവില്‍ പന്തിനാണെന്നും ഒരു സീരീസിലെ മോശം പ്രകടനം അദ്ദേഹത്തിന്‍്റെ കഴിവ് കുറച്ചു കാണിക്കുന്നില്ലെന്നുമാണ് സെലക്ഷന്‍ കമ്മറ്റിയുടെ നിലപാട്.

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിക്കുകയാണെങ്കില്‍ കോലി ഇറങ്ങുന്ന മൂന്നാം നമ്ബറില്‍ തന്നെ സഞ്ജു ഇറങ്ങിയേക്കും. അതേ സമയം, രാഹുല്‍ ബാക്കപ്പ് കീപ്പറാവുമെന്നും സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തുമെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പ് ചെയ്യാത്ത സഞ്ജുവിനെ അത്തരത്തിലാവും പരിഗണിക്കുക. വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവും മൊഹമ്മദ് അസ്‌ഹറുദ്ദീനും മാറിമാറിയാണ് വിക്കറ്റ് സംരക്ഷിച്ചത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)