ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു; 4 പേര്‍ അറസ്റ്റില്‍

Please follow and like us:
190k

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ 4 യുവാക്കള്‍ അറസ്റ്റില്‍. വെട്ടുതുറ സ്വദേശി സോജന്‍(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജന്‍(20) എന്നിവരെയാണു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടു സ്കൂളില്‍ നിന്നു വീട്ടിലേക്കു വരികയായിരുന്ന ഒന്‍പതാം ക്ലാസുകാരിയെയാണു ബൈക്കില്‍ വന്ന നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്കു പോകാന്‍ ഇറങ്ങിയതായിരുന്നു. പിറ്റേന്നു രാവിലെ കുട്ടിയെ തുമ്ബ ഭാഗത്തു റോഡില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടി അറിയിച്ചതനുസരിച്ചു വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)