15 പേരെ പങ്കെടുപ്പിച്ചു പിജെ ജോസെഫിന്റെ മകൻ നടത്തിയ കെ എസ്‌ സി ജെ സംസ്ഥാന സമ്മേളനം പൊളിഞ്ഞു.

Please follow and like us:
190k

പിജെ ജോസഫ് വിഭാഗം ജോസ് കെ മാണിയെ താറടിച്ചു മുന്നേറുമ്പോൾ കുട്ടികളിയുമായി ജോസെഫിന്റെ മകൻ അപ്പു നേരിട്ട് ഇടപെട്ടു നടത്തിയ കെ എസ്‌ സി യുടെ സംസ്ഥാന സമ്മേളനം കോമഡി സമ്മേളനം ആയി മാറി.

കെ എസ്‌ സി യുടെ സംസ്ഥാന സമ്മേളനം ആയി സംസ്ഥാന പ്രസിഡന്റ്‌ രാകേഷ് ഇടപ്പുര ആഹ്വനം ചെയ്തു നടത്തിയ സമ്മേളനം ആണ് പൊളിഞ്ഞു പോയത്. 15 പേരാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. അപ്പു നേരിട്ട് വിദ്യാർത്ഥികളെ ഫോണിൽ വിളിച്ചാണ് സമ്മേളനം നടത്തിയത്. അപ്പുവിന്റെ അമിത ഇടപെടൽ ഇഷ്ടപെടാത്ത കോട്ടയം ജില്ലാ പ്രസിഡന്റ്‌ നോയൽ അടങ്ങുന്ന ജോസഫ് ഗ്രൂപ്പ്‌കാര് മോൻസ്‌ ജോസഫിന്റെയും മഞ്ഞകടമ്പന്റെയും ഇടപെടീൽ മൂലം വിട്ട് നിന്നിരുന്നു. മുൻ മാണി വിഭാഗം വിദ്യാർത്ഥി നേതാവായിരുന്ന ജോസെഫിന്റെ തട്ടകത്തിൽ നിന്നുള്ള ജോമേറ്റ് അടക്കമുള്ള ജോസഫ് വിഭാഗം ആണ് വിട്ട് നിന്നത്.

യഥാർത്ഥ ജോസഫ് വിഭാഗം വിദ്യാർത്ഥികൾ വിട്ട് നിന്നതോടെ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചില എ ബി വി പി, എസ്‌ എഫ് ഐ വിദ്യാർത്ഥികളെ ദിവസ കൂലിക്കെത്തിച്ചാണ് മുഖം രക്ഷിച്ചത്. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മൗനി ആയിരുന്ന ജോസഫ്, ഏകദേശം ഒരു മണിക്കൂർ അദ്ദേഹത്തെ കുറിച്ചുള്ള തള്ളലുകൾ സംസ്ഥാന പ്രെസിഡന്റിനെ കൊണ്ടു നടത്തിച്ചു. പിജെ ജോസഫ് എന്ത് പരിപാടി ഇട്ടാലും ഇങ്ങനെ ഉള്ള തള്ളലുകൾ പതിവാണ്. പ്രേക്ഷകർക്കു ഭാഗ്യം ഉണ്ടെങ്കിൽ യേശുദാസ് പോലും നാണിച്ചു പോകുന്ന സംഗീത കച്ചേരിയും.

എന്നാൽ പതിവ് തെറ്റിച്ചു കുറെ ആയി പിജെ ജോസഫ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണ് പിടിച്ചിരിക്കുന്നത്. എഴുതി തയ്യാർ ആക്കിയ ഒരു ലേഖനം പിജെ വായിച്ചു കഴിഞ്ഞപ്പോൾ ആണ് മനസ്സിൽ ആവുന്നുണ്ടോ എന്ന പതിവ് പിജെ ശൈലിയിലുള്ള ചോദ്യം. ഒരു വിരുതൻ ആവട്ടെ ഒടുക്കത്തെ സംശയം ചോതിക്കലും. ഉത്തരം മുട്ടിയ ജോസഫ് ഉടൻ തന്നെ തന്റെ പ്രസംഗം അവസാനിപ്പിച്ചു രക്ഷപെട്ടു.

പിജെ ജോസെഫിന്റെ ചാണകം, പശു വളർത്തൽ ഇവയെ പറ്റിയുള്ള ക്ലാസ്സ്‌ ആസ്വദിക്കുന്ന കുട്ടികൾ

2016മുതൽ പിജെ ജോസഫ് തന്റെ മകനെ രാഷ്ട്രീയത്തിൽ ഇറക്കുവാൻ ശ്രമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ ശ്രമത്തിന് കെഎം മാണിയും, ജോസ് കെ മാണിയും അനുകൂലമായിരുന്നു താനും. ഇത് മനസിലാക്കി ആണ് ഫ്രാൻസിസ് ജോർജ് മാണി ഗ്രൂപ്പ്‌ വിട്ടത്. എന്നാൽ തുടർച്ച ആയ ശ്രമങ്ങൾ നടത്തിയിട്ടും അപ്പുവിനെ വിജയിപ്പിച്ചെടുക്കാൻ ജോസഫിനെ കൊണ്ടു സാധിക്കുന്നില്ല. അവസാന അടവായി ആണ് മാണി ഗ്രൂപ്പ്‌ മത്സരിക്കുന്ന കോട്ടയം പാർലമെന്റ് സീറ്റിനു അവകാശം പിജെ ജോസഫ് ഉന്നയിച്ചത്. പുറപ്പുഴ യിൽ നിന്നും മത്സരിപ്പിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കണം എന്നാണത്രെ പിജെ ജോസെഫിന്റെ ഇപ്പോഴത്തെ ആഗ്രഹം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)