തിരുവനന്തപുരത്തേ വിദ്യാർത്ഥി സമ്മേളനം പൊളിഞ്ഞു . രാകേഷിന് ജോസഫിന്റെയും മകന്റേയും ശകാരം . പാരവച്ചത് മോൻസും സജിയും

Please follow and like us:
190k

തിരുവനന്തപുരത്തേ വിദ്യാർത്ഥി സമ്മേളനം പൊളിഞ്ഞു . രാകേഷിന് ജോസഫിന്റെയും മകന്റേയും ശകാരം . പാരവച്ചത് മോൻസും സജിയും

വികസന സെമിനാർ എന്ന പേരിൽ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് അപ്പുവിനെ രാഷ്ട്രീയത്തിലിറക്കാനുളള ജോസഫിന്റെ നീക്കം പൊളിഞ്ഞു . ഇന്നലെ തിരുവനന്തപുരത്താണ് വികസന സെമിനാർ എന്ന പേരിൽ KSc ജോസഫ് വിഭാഗം സമ്മേളനം നടത്തിയത് .നൂറ്റമ്പത് പേർക്കിരിക്കാവുന്ന മന്നം ഹാളും അതോടൊപ്പം അത്രയും പേർക്ക് ഭക്ഷണവുമാണ് ബുക്ക് ചെയ്തത് . എന്നാൽ പരിപാടിയിൽ ആകെ പങ്കെടുത്തത് പതിനഞ്ച് പേർ മാത്രമാണ് .

ജോസഫ് വിഭാഗം പിള്ളേർ കുറച്ചൊക്കെയുളള കോട്ടയത്തേയും ഇടുക്കിയിലേയും പ്രവർത്തകർ പൂർണ്ണമായും വിട്ടു നിന്നതോടെ തിരുവനന്തപുരത്തേ കോളജുകളിൽ നിന്ന് വിദ്യാർത്ഥികളെ വാടകക്ക് എടുക്കുകയായിരുന്നു .കേരളാ കോൺഗ്രസ് , കെഎസ് സി എന്നാൽ ചുക്കോണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത തിരുവനന്തപുരത്തേ ലോക്കൾ പിള്ളേർ കേരളാ കോൺഗ്രസിന്റെയും കെഎസിയുടെയും ചരിത്രം കേട്ട് വാ പൊളിച്ചിരുന്നു . ചിലരെ നിദ്രാദേവി ആശ്ലേഷിച്ചപ്പോൾ മറ്റുചിലർ പേപ്പറിൽ പൂജ്യം വെട്ട് കളിയായിരുന്നു . പന്തിയല്ലെന്ന് മനസിലായപ്പോൾ ജോസഫ് IT , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയേകുറിച്ച് എഴുതിത്തയാറാക്കിയ നോട്ട് വായിച്ചു . ഉണർന്നിരുന്ന ഏതാനും വിദ്യാർത്ഥിനികൾ ചില സംശയങ്ങൾ ചോദിച്ചതോടെ കാര്യങ്ങളിൽ വലിയ അവഗാഹമില്ലാത്ത ജോസഫ് തപ്പിത്തടഞ്ഞു .

ആളില്ലാത്തത് മൂലം പരിപാടി പൊളിഞ്ഞതോടെ പ്രോഗ്രാമിന് ശേഷം കെഎസ് സി ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡന്റ് രാഖേഷിന് രൂക്ഷ വിമർശനമാണ് ജോസഫിൽ നിന്നും മകൻ അപുവിൽ നിന്നും കേട്ടത് . ഒരു ഇരുപത് പേരെ പോലും പങ്കെടുപ്പിക്കാൻ കഴിയാത്ത നിനക്ക് സംസ്ഥാന പ്രസിഡന്റായി ഇരിക്കാൻ യോഗ്യതയില്ല എന്ന് അവർ തുറന്നടിച്ചു .

സത്യത്തിൽ പാവം രാഖേഷ് മോൻസിന്റെയും സജിയുടെയും അടിക്കളിയിൽ ചതിക്കപ്പെടുകയായിരുന്നു . കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നും നൂറോളം ആളുകളെ എത്തിക്കാമെന്ന് അവിടെ നിന്നുളള കെഎസ് സി നേതാക്കൾ രാഖേഷിനെ അറിയിച്ചിരുന്നു . എന്നാൽ സമയമായപ്പോൾ അവർ കാല് മാറി . അതിന് പിന്നിൽ കളിച്ചത് മോൻസും സജിയുമാണ് എന്നാണ് ലഭിക്കുന്ന വിവരം . ജോസഫിന്റെ മകൻ അപു രാഷ്ട്രീയത്തിൽ ഇറങ്ങി പാർട്ടി പിടിച്ചെടുക്കുമോ എന്ന ഭയം മോൻസിനുണ്ട് . അതിനാൽ സജിയുമായി ചേർന്ന് കോട്ടയത്തേയും തൊടുപുഴയിലെയും ഉളള പ്രവർത്തകരെ തിരുവനന്തപുരം പരിപാടിയിൽ നിന്ന് തടയുകയായിരുന്നു .എന്നിട്ട് ഒന്നുമറിയാത്തപോലെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു . ആരും സംശയിക്കില്ലല്ലോ എന്ന വക്രബുദ്ധി . കൂടാതെ പരിപാടിയുടെ ബാനറിൽ രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത അപുവിന്റെ പേര് തന്റെ പേരിന്റെ മുന്നേ എഴുതിയതും സജിയെ ചൊടിപ്പിച്ചു .

കഴിഞ്ഞ ആഴ്ച കോട്ടയത്ത് നടത്തിയ സംസ്ഥാന ജന്മദിനാഘോഷത്തിൽ നാൽപതോളം പ്രവർത്തകർ പങ്കെടുത്തിരുന്നു . അത്രയുമെങ്കിലും വരുമെന്ന് രാഖേഷ് കണക്ക് കൂട്ടിയിരുന്നു . എന്നാൽ ആ നാൽപത് പേർ തന്റെ സ്വന്തം കഴിവ് കൊണ്ടാണ് വന്നതെന്നാണ് ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് പറഞ്ഞത് . സജിയുടെ അടുത്ത അനുയായിയായ നോയലിന് സജി പറയുന്നതിനപ്പുറമില്ല . തിരുവനന്തപുരത്തേ പരിപാടി പൊളിച്ചാൽ സംസ്ഥാന പ്രസിഡന്റ് പദമാണ് നോയലിന് മോൻസും സജിയും ഒാഫർ ചെയ്തത് . ഏതായാലും ഭംഗിയായി നോയൽ രാഖേഷിന്റെ പരിപാടി പൊളിച്ച് കൊടുത്തു .

അപുവിന്റെ രാഷ്ട്രിയ ലോഞ്ചിംഗിനുളള അസുലഭ അവസരം നഷ്ടപെട്ടതിൽ ജോസഫ് നിരാശനാണ് . മോൻസിനെ വിശ്വസിക്കരുതെന്ന് പണ്ട് ഫ്രാൻസിസ് ജോർജും ആന്റണി രാജുവും പറഞ്ഞത് ജോസഫിന് ഒാർമ്മയുണ്ട് . അതോടൊപ്പം പഴയ മാണി ഗ്രൂപ്പിൽ നിന്ന് വന്നവരെ ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുതെന്നും ജോസഫും മകനും പഠിച്ചു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)