ചരിത്ര റിലീസിനൊരുങ്ങി ‘മാമാങ്കം’; തെലുങ്ക് വിതരണാവകാശം സ്വന്തമാക്കി അല്ലു അര്‍ജുന്‍

Please follow and like us:
190k

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘മാമാങ്കം’ നവംബര്‍ 21ന് ലോകമെമ്ബാടുമുളള തിയ്യേറ്ററുകളിലായി ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള ഗീതാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് തിയ്യേറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

300ഓളം ചിത്രങ്ങളുടെ വിതരണം നിര്‍വ്വഹിച്ചിട്ടുളള കമ്ബനി ആയതിനാല്‍ തെലുങ്കിലും വമ്ബന്‍ റിലീസ് മാമാങ്കത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഗീതാ ആര്‍ട്സ് മാമാങ്കം സ്വന്തമാക്കിയതെന്നും അറിയുന്നു. റിലീസുമായി ബന്ധപ്പെട്ട് മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം. പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റെതാണ്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുത്, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)