മനോദൗര്‍ബല്യത്തിന് ചികിത്സതേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായി; കൗമാരക്കാരായ 7പേര്‍ അറസ്റ്റില്‍

Please follow and like us:
190k

ചെന്നൈ:  മനോദൗര്‍ബല്യത്തിന് ചികിത്സതേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ കൗമാരക്കാരായ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരമായ മാനഭംഗത്തിനിരയായത്.

മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ ചികിത്സയ്ക്ക് എത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ നിന്നും പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)