‘കൈദി’യുടെ ഗംഭീര വിജയത്തിന് പിന്നാലെ ‘തമ്ബി’യുമായി കാര്‍ത്തി; ജീത്തു ജോസഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Please follow and like us:
190k

‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം മറ്റൊരു ചിത്രവുമായി കാര്‍ത്തി വീണ്ടും എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘തമ്ബി’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സൂര്യ തന്റെ ട്വിറ്ററിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ജീത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. ജ്യോതികയും സത്യരാജുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം അടുത്തമാസം തീയ്യേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം തീയ്യേറ്ററുകളില്‍ എത്തുന്ന കാര്‍ത്തിയുടെ ചിത്രം കൂടിയാണിത്. ‘കൈദി’ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ്. ചിത്രം ഇതിനോടകം തന്നെ നൂറുകോടി ക്ലബില്‍ ഇടംപിടിച്ചു. ആദ്യമായിട്ടാണ് കാര്‍ത്തിയുടെ ഒരു പടം നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Suriya Sivakumar@Suriya_offl

👍🏼

Here’s the first look of #Thambi #Donga #Jo & @Karthi_offl ‘s exciting next! #SurajSadanah ‘s debut production #JeethuJoseph #Sathyaraj @Viacom18Studios @ParallelMinds_ @govind_vasantha @AndhareAjit @rdrajasekar @Nikhilavimal1 #ThambiFirstLook #ThambiTeaserFromTomorrow

View image on Twitter

35.3K6:00 PM – Nov 15, 2019Twitter Ads info and privacy8,228 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)