ജോസഫ് വിഭാഗത്തിൽ ആശയകുഴപ്പം തുടരുന്നു. സി എഫ് തോമസിനെ ചെയർമാൻ ആക്കേണ്ടതില്ല എന്ന് തത്വത്തിൽ തീരുമാനം. തീരുമാനങ്ങളെടുക്കുന്നത് മോൻസും ജോസഫും ചേർന്ന്. ഉണ്ണിയാടന്റെ നേതൃത്വത്തിൽ കലാപക്കൊടി ഉയരുന്നു.

Please follow and like us:
190k

കോട്ടയം:മാണി ഗ്രൂപ്പ് വിട്ടു ജോസഫ് ഗ്രൂപ്പിൽ ചേർന്നവർ പി.ജെ.ജോസഫ് മാണിയുടെ മകനായ ജോസ് കെ മാണിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് മാണി ഗ്രൂപ്പിന് ഊർജം പകരുമെന്ന് അഭിപ്രായപ്പെട്ടത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ ജോസഫ് വിഭാഗത്തിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തതായി റിപ്പോർട്ട് ചെയ്തിരുന്നു. സി എഫ് തോമസാണ് ചെയർമാനെന്നു പറയുകയും തങ്ങളുടെ വിഭാഗത്തിന്റെ പ്രതിനിധ്യമില്ലാതെ ജോസ്ഫ്ഉം മോൻസും മാത്രമാണ് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും അഭിപ്രായപെടുകയുമുണ്ടായി. അതോടൊപ്പം സി എഫ് തോമസിനെ ചെയർമാനാക്കാതെ കാര്യങ്ങൾ നീക്കികൊണ്ടു പോകുന്നതിന്റെ പിന്നിൽ ജോസഫ് വിഭാഗത്തിന് മറ്റു ചില അജണ്ടകൾ ഉള്ളതായും സി എഫ്ന്റെ കൂടെയുള്ളവർ സംശയിക്കുന്നു. പി ജെ ജോസഫ് മാത്രം പത്ര സമ്മേളനങ്ങൾ നടത്തുന്നതും അഭിമുഖങ്ങൾ നൽകുന്നതും മാണി വിഭാഗം വിട്ടു വന്ന തങ്ങളെ അവഗണിക്കുന്നതായി മാധ്യമങ്ങൾ ചിത്രീകരിച്ചാൽ അത്ഭുതപ്പെടാനില്ല എന്നും അവർ അവകാശപെടുന്നു.

ജോസ് കെ മാണി മുതിർന്നവരെ പരിഗണിക്കുന്നില്ല എന്ന് പറഞ്ഞു പുറത്തു വന്നിട്ട് സി എഫ് തോമസിനെ പോലെയുള്ള മുതിർന്ന നേതാവിനെ നാമമാത്രമായി ഉപയോഗിക്കുന്നത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. അതോടൊപ്പം പി സി ജോർജിന്റെ വിഭാഗത്തിലെ ഒരു പ്രധാനിയെ ജോസഫ് വിഭാഗത്തിലെത്തിക്കാമെന്നു ഒരു യുവ നേതാവ് അവകാശപെട്ടപ്പോൾ ശകാരത്തിന്റെ ഭാഷയിൽ അതിനൊന്നും മെനക്കെടണ്ട കാര്യമില്ല മറിച്ചു ജോസഫ് വിഭാഗത്തിന്റെ ലക്‌ഷ്യം ജോസ് കെ മാണി മാത്രമായിരിക്കണമെന്നും മറ്റുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കാൻ പാർട്ടിയിൽ മുതിർന്നവർ ഉണ്ടെന്നു പറഞ്ഞത് യുവനേതാവിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചെതെന്നാണ് പറയപ്പെടുന്നത്. അകന്നു നിൽക്കുമ്പോൾ പോലും ജോസ് കെ മാണി തന്നോട് ഇത്തരത്തിൽ പെരുമാറിയിട്ടില്ല എന്നാണ് നേതാവ് മറ്റൊരാളോട് യോഗത്തിനു ശേഷം പ്രതികരിച്ചത്. വരും ദിവസങ്ങളിൽ ജോസഫ് വിഭാഗത്തിൽ എത്തി ചേർന്ന ചിലരെങ്കിലും മാണി വിഭാഗത്തിലേക്ക് മടങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പിന്നിൽ ജോസഫ് വിഭാഗം നേതാക്കൾ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ മാണി വിഭാഗം കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന് മുൻപിൽ സമർപ്പിച്ചേക്കുമെന്നും കെ എം മാണിയുമായി വളരെ അടുത്ത വ്യകതി ബന്ധം പുലർത്തിയിരുന്ന സോണിയ ഗാന്ധി 54 വർഷങ്ങളായി അദ്ദേഹം നിലനിറുത്തിയിരുന്ന സീറ്റ് നഷ്ട്ടപെടുത്തിയതിന്റെ പിന്നിലെ ഉള്ളുകള്ളികളെ കുറിച്ച് കോൺഗ്രസിന്റെ സംസഥാന നേതൃത്വത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടേക്കാം എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. യൂഡിഎഫ് ഇൽ രണ്ടു വിഭാഗവും ഒരുമിച്ചു തുടരുന്നതിനുള്ള സാഹചര്യം വളരെ കുറവാണെന്നാണ് പറയപ്പെടുന്നത്. ഇലക്ഷൻ കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടാൽ അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പിന് മുൻപ് ജോസഫ് വിഭാഗത്തിനെ എൽഡിഎഫ് ൽ എത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

മധ്യസ്ഥ ചർച്ച പൊളിഞ്ഞത് ജോസ് കെ മാണിയുടെ പിടിവാശി എന്ന പി ജെ യുടെ അവകാശവാദം ജോണി നെല്ലുർ തള്ളിയതും ജോസഫ് വിഭാഗത്തിന്റെ വാദങ്ങൾ ദുർബലമാക്കി. കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ ബിഷപ്മാർ നടത്തിയ അനുരഞ്ജന ചർച്ചയുടെ വിശദാംശങ്ങൾ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ ഒരു പ്രമുഖ മാധ്യമവുമായി പങ്കുവച്ചപ്പോളാണ് പി ജെ യുടെ നിലപാടിലെ പൊള്ളത്തരം ചർച്ചയായത്. സി എഫ് തോമസിനെ ചെയർമാനായും ജോസ് കെ മാണിയെ വർക്കിംഗ് ചെയർമാനായും പി ജെ ജോസഫിനെ പാർട്ടിയുടെ പാര്ലമെന്ററി നേതാവായും തെരഞ്ഞെടുക്കാനായിരുന്നു ചർച്ച. തനിക്കു ചെയർമാനാകണം എന്ന് നിര്ബന്ധബുദ്ധിയില്ല എന്ന് പറഞ്ഞ ജോസ് കെ മാണി ഈ നീക്കത്തിന് പരിപൂർണ്ണമായി പിന്തുണച്ചിരുന്നു. എന്നാൽ വർക്കിംഗ് ചെയർമാൻ സ്ഥാനം താൻ ഒഴിയില്ല ജോസ് കെ മാണി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപെട്ടോണം എന്ന കാർക്കശ്യപരമായ തീരുമാനം പി ജെ ജോസഫ് എടുത്തതോടെ പിതാക്കന്മാരും ചർച്ചകളിൽ നിന്നും പിന്തിരിയുകയും സഭാതലത്തിൽ നടന്നു വന്ന ചർച്ചകൾ പരാജയപെടുകയുമായിരുന്നു. അതിനിടെ സി തോമസിനെ ഈ മാസം 30ന് മുമ്പ് ചെയർമാൻ ആയി പ്രഖ്യാപിച്ചില്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് തോമസ് ഉണ്ണിയാടൻ വിക്ടർ ടി തോമസ് ജോയ് എബ്രഹാം. കൊട്ടാരക്കര പൊന്നച്ചൻ.എന്നിങ്ങനെ പഴയ മാണി ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ ജോസഫിന് അന്ത്യശാസനം നൽകിയിട്ടുണ്ട്. പി ജെ ജോസഫ് ചെയർമാൻ ആകണം എന്ന് വാദിക്കുന്ന വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത് മോൻസ് ജോസഫ്. ടി.യു കുരുവിള. ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ്, എന്നിവരാണ്. മാണി വിഭാഗത്തിൽ നിന്നും കൂറുമാറിയ സജി മഞ്ഞക്കടമ്പൻ ഇവരോടൊപ്പം എന്നുള്ളതാണ് അതാണ് ഏറെ വിചിത്രമായ കാര്യം. സി എഫ് തോമസ് എന്ന നേതാവിനെ കാൾ മഞ്ഞക്കടമ്പന് പഥ്യം ജോസഫിനോട് തന്നെയാണ്. മോൻസ് ജോസഫിനോടുള്ള വ്യക്തിപരമായ അടുപ്പമാണ് ഇതിനുപിന്നിൽ. സാമ്പത്തികമായി ഏറെ തകർന്ന സജിയെ സംരക്ഷിച്ചത് മോൻസ് ജോസഫ് ആയിരുന്നു എന്നുള്ളതാണ് ഇതിന് പിന്നിലെ വസ്തുത. ജോസഫ് ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധി മറക്കുന്നതിനാണ് കോട്ടയം ജില്ലയിൽ പ്രത്യേകിച്ച് പാലാ നിയോജക മണ്ഡലത്തിൽ ജോസഫ് വിഭാഗം ഗ്രൂപ്പ് യോഗം വിളിച്ചു കൂട്ടുന്നതെന്നത് ശ്രദ്ധേയമാണ്. ജോസഫ് ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും പരിഹാരം ഉണ്ടാവണമെങ്കിൽ നവംബർ 30നകം സിഎഫ് തോമസിനെ ചെയർമാൻ ആക്കണം. മോൻസ് അടക്കമുള്ള ജോസ് ഗ്രൂപ്പിന് സാമ്പത്തിക പിൻബലം നൽകുന്ന നേതാക്കളെ അവഗണിച്ച് ജോസഫ് ഈ കടുത്ത തീരുമാനം കൈക്കൊള്ളുമോന്ന് കണ്ടറിയണം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)