‘എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം’; വിവാദത്തോട് പ്രതികരിച്ച്‌ ഈസ്റ്റ് ഡെല്‍ഹി എംപി

Please follow and like us:
190k

ന്യൂഡെല്‍ഹി: പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ ഡെല്‍ഹിയിലെ മലിനീകരണത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിളിച്ചപ്പോള്‍ പകരം ഒരു സ്‌പോര്‍ട്‌സ് ചാനലിനുവേണ്ടി കമന്ററി പറയാന്‍ പോയ ഗൗതം ഗംഭീര്‍ നിരവധി വിമര്‍ശനം നേരിടുന്നതിനിടെ പ്രതികരണവുമായെത്തി. വളരെ ലാഘവത്തോടെയാണ് ഗംഭീര്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

”എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം” എന്നാണ് ഈസ്റ്റ് ഡെല്‍ഹി എംപികൂടിയായ മുന്‍ ക്രിക്കറ്ററുടെ പ്രതികരണം.

ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജിലേബി കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതും സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി. മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണനാണ് ചിത്രത്തില്‍ കൂടെയുള്ളത്. ഇതിനെതിരെ ആംആദ്മി പാര്‍ട്ടിയടക്കം ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഗംഭീറിന്റെ പ്രതികരണം.

പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രചാരണങ്ങളിലൂടെയല്ലെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ വിമര്‍ശനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്.

അതേസമയം ഗംഭീര്‍ യോഗത്തില്‍ എത്താതിരുന്നതോടെ ”ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? ” എന്ന തലക്കെട്ടില്‍ പോസ്റ്ററുകള്‍ മണ്ഡലത്തിലുടനീളം പതിച്ചിരുന്നു. ”ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജിലേബി കഴിക്കുന്ന ഗംഭീറിനെയാണ് കണ്ടത്. ഡെല്‍ഹി മുഴുവന്‍ അദ്ദേഹത്തെ തേടുകയാണ്” എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

പാര്‍ലമെന്ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ എംസിഡി, ഡിഡിഎ ഉദ്യോഗസ്ഥരില്‍ പലരും യോഗത്തിനെത്തിയില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)