വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കളക്ടര്‍ക്കെതിരെ എറണാകുളം കളക്ടറുടെ റിപ്പോര്‍ട്ട്

Please follow and like us:
190k

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ തലശേരി സബ്കളക്ടര്‍ ആസിഫ് കെ.യുസുഫിനെതിരെ എറണാകുളം കളക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഐഎഎസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സംവരണാനുകൂല്യത്തിനായി ആസിഫ് വ്യാജ വിവരങ്ങള്‍ നല്‍കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്ബുള്ള മൂന്ന് സാമ്ബത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍ ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുമ്ബുള്ള മൂന്ന് വര്‍ഷവും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കളക്ടര്‍ കണ്ടെത്തിയിരിക്കുന്നത്.

ആസിഫിന്റെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനമടക്കം അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വര്‍ഷത്തില്‍ 21 ലക്ഷത്തിന് മുകളിലാണ് യഥാര്‍ത്ഥ വരുമാനം. മറ്റു വര്‍ഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ട്.

2015-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215-ാം റാങ്ക് നേടിയ ആളാണ് ആസിഫ് കെ യൂസുഫ്. ചീഫ് സെക്രട്ടറി ഈ റിപ്പോര്‍ട്ട് പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമാകും തുടര്‍നടപടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)