Thu. Apr 18th, 2024

അദ്ധ്യാപകർ രാഷ്ട്രപുരോഗതിയ്ക്ക് അടിത്തറ പാകിയവർ; അഗസ്റ്റിൻ വട്ടക്കുന്നേൽ

By admin Sep 6, 2021 #news
Keralanewz.com

തൊടുപുഴ: അദ്ധ്യാപകർ രാഷ്ട്ര പുരോഗതിക്ക് അടിത്തറ പാകിയവരാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ പറഞ്ഞു.തൊടുപുഴയിൽ കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഴയ കാലഘട്ടത്തിലുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളത ഇന്നില്ലെങ്കിലും അദ്ധ്യാപനം സമൂഹത്തിലെ ഏറ്റവും ആദരവ് അർഹിക്കുന്ന തൊഴിലാണ്. തലമുറകൾക്ക് വഴികാട്ടിയായി അറിവും വെളിച്ചവും പകർന്നവരെ ആദരിക്കുന്നത് ശ്രേഷ്ഠമാണെന്നും അഗസ്റ്റിൻ വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു.

സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡൻറ് ജോസ് മാറാട്ടിൽ അധ്യക്ഷനായിരുന്നു. അധ്യാപനത്തോടൊപ്പം പൊതു പ്രവർത്തനരംഗത്തും മികവ് തെളിയിച്ച ദമ്പതിമാരായ പ്രൊഫ കെ ഐ ആൻറണി,പ്രൊഫ.ജെസ്സി ആന്റണി, അധ്യാപനരംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും ഇരുപത്തഞ്ച് വർഷം പിന്നിട്ട ജിമ്മി മറ്റത്തിപ്പാറ, ജോസ് മാത്യു ഈറ്റക്കകുന്നേൽ, ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ റോയി ജെ കല്ലറങ്ങാട്ട്, എന്നിവരെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം,സാൻസൻ അക്കകാട്ട്, ഷീൻ വർഗീസ്, അംബിക ഗോപാലകൃഷ്ണൻ,എം കൃഷ്ണൻ, ജോസ് മുട്ടം, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post