പി ജെ ജോസഫിനോട് മാധ്യമങ്ങൾ ചോദിക്കാൻ മറന്ന ചോദ്യങ്ങൾ.

Please follow and like us:
190k

1. ജോസ് കെ മാണിയുടെ കൂടെ നില്ക്കുന്നവർ പാർട്ടിക്കാരല്ല എന്ന് നാഴികക്ക് നാൽപ്പതുവട്ടം പറഞ്ഞു നടക്കുന്ന താങ്കൾ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ചെയർമാനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന്റെ കാരണം താങ്കളുടെ അവകാശവാദം പൊള്ളയായതു കൊണ്ടല്ലേ?

2. ജോസ് കെ മാണിയെ വ്യ്കതിഹത്യ നടത്തി മുന്നേറുമ്പോൾ താങ്കൾ ചെയര്മാനാക്കാം എന്ന് പറഞ്ഞു കൂടെ കുട്ടിയ സി ഫ് തോമസ് മാണിയുടെ കുടുംബത്തെ വ്യകതിപരമായി അപമാനിക്കരുതെന്നു താങ്കളോട് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമല്ലേ താങ്കൾ ജോസ് കെ മാണിയെ പട്ടിയോടു ഉപമിച്ചതു. രാഷ്ട്രീയപരമായ എതിർപ്പുണ്ടെങ്കിലും പിതാവ് നഷ്ട്ടപെട്ട ഒരു മകനെ കുറിച്ചാണ് താങ്കൾ ഈ അഭിപ്രായം പറഞ്ഞതെന്നെങ്കിലും ഓർത്തിരുന്നോ?

3. മാണിക്ക് വേണ്ടി സ്മാരകം പോലും ആവശ്യപ്പെട്ട താങ്കൾ 2017 ഡിസംബർ മാസം മാണി ജീവിച്ചിരിയ്ക്കുമ്പോൾ തന്നെ മാണി വിഭാഗം വിട്ടു ഇന്ന് താങ്കളോടൊപ്പം നിലകൊള്ളുന്ന ഉണ്ണിയാടൻ, വിക്ടർ, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞകടമ്പൻ തുടങ്ങിയ നേതാക്കളെ സ്വന്തം ഭവനത്തിൽ വിളിച്ചു കൂട്ടുകയും പാർട്ടി പിളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തില്ലേ? യഥാർത്ഥ മാണി കേരള കോൺഗ്രസ് തങ്ങളാണെന്ന് മാണിയെ പിന്നിൽ നിന്നും കുത്താൻ പദ്ധതിയിട്ട താങ്കൾക്കെങ്ങനെ അവകാശപെടാനാകും?

4. കട്ടപ്പന കോടതി വിധിയിൽ കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവിൽ വർക്കിംഗ് ചെയർമാന് പാർട്ടിയുടെ ചെയർമാനായി അധികാരം ഉണ്ടാകില്ല എന്ന് വ്യ്കതമായി പറഞ്ഞിരുന്നു. ഇതിനു ശേഷവും താങ്കൾ (പി ജെ ജോസഫ്) മാണിയുടെ ഒഴിവിൽ താൻ തന്നെയാണ് ചെയര്മാന് എന്ന് അവകാശപ്പെട്ടു പാർട്ടിയിലെ അണികളെ വിഡ്ഢികളാക്കുകയല്ലേ?

5. പാലാ ഉപതെരഞ്ഞെടുപ്പിൽ താങ്കളോട് ആലോചിച്ചു താങ്കളുടെ അറിവോടല്ലേ കുര്യാക്കോസ് പടവൻ തെരെഞ്ഞെടുപ്പിനു തലേന്ന് താങ്കൾക്കു പിന്തുണ പ്രഖ്യാപിച്ചത്. താങ്കളും പടവനും ഒരുമിച്ചു മുൻപോട്ടു തീരുമാനിച്ചതാണ് പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപല്ലേ? യൂഡിഎഫിന് അവമതിപ്പുണ്ടാക്കാനും ജോസ് ടോമിനെ തോൽപിക്കാനുമായി തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ താങ്കളുടെ നിർബന്ധത്തിനു വഴങ്ങിയല്ലേ പടവൻ നിലപാട് പരസ്യപ്പെടുത്താതിരുന്നത്?

6 . യൂഡിഎഫ് സ്ഥാനാര്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയെ നിറുത്തിയതിനു പിന്നാലെ താങ്കളെ സമീപിച്ച മാധ്യമങ്ങളോട് താങ്കളറിയാതെ നടന്ന നീക്കമെന്നല്ലേ അന്നേ ദിവസം അവകാശപ്പെട്ടത്? തെരഞ്ഞെടുപ്പിന് ശേഷം RTI ആക്ട് പ്രകാരം റിബൽ സ്ഥാനാർഥി പത്രിക സമർപ്പിച്ചപ്പോൾ നൽകിയ കത്ത് താങ്കൾ കൊടുത്തയച്ചതാണെന്ന് പുറംലോകം തിരിച്ചറിഞ്ഞപ്പോൾ മാത്രമല്ലെ തന്റെ അറിവോടെയാണ് റിബൽ സ്ഥാനാർഥി പത്രിക കൊടുത്തതെന്ന് താങ്കൾ സമ്മതിച്ചത്. മാധ്യമങ്ങളോടും ജനങ്ങളോട് പച്ച കള്ളമല്ലേ താങ്കൾ പറഞ്ഞത്?

7.  മാണി വിഭാഗത്തിൽ ലയിച്ചതിനു ശേഷം സ്വന്തം രാഷ്ട്രീയ
നേതൃത്വത്തിൽ പാർട്ടിയുടെ ഒരു പരുപാടിയെങ്കിലും നടത്തുകയോ വിജയിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ജയരാജും റോഷിയും താങ്കളെ അംഗകരിക്കാത്തതിനും കാരണം ഇത് തന്നെയല്ലേ? തൊടുപുഴയിൽ കാര്ഷികമേള പാർട്ടിയുടെ പേരിൽ നടത്താത്തതിന്റെ കാരണമെന്താണ്?

8. താങ്കള്ക്കു ശേഷം ജോസഫ് വിഭാഗത്തിനെ നയ്യിക്കുന്നതാരാകും? അതോടൊപ്പം തൊടുപുഴയിൽ എം ജെ ജേക്കബിന് അവസരം കൊടുക്കുമോ അതോ മാണി വിഭാഗം എതിർത്തേക്കും എന്ന് കരുതി സ്റ്റേജിനു പിന്നിൽ അതിവിദഗ്‌ധമായി ഒളിപ്പിച്ചു നിറുത്തിയിരിക്കുന്ന സ്വന്തം പുത്രൻ അരങ്ങേറ്റം കുറിക്കുമോ?

9. മകൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനോട് ജോസഫ് വിഭാഗം നേതാക്കളിൽ നിന്നും താങ്കൾ എതിർപ്പുകൾ നേരിടുന്നുണ്ടോ?

10. മാണിയെയും പി സി ജോർജിനെയും തെറ്റിച്ചതിൽ താങ്കൾക്കു പങ്കുണ്ടോ? ഇതിന്റെ തുടർഫലമായാലേ പി സി ജോർജ് യൂഡിഎഫ് വിടുന്നതും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യൂഡിഎഫിന് തുടര്ഭരണം നഷ്ട്ടമാകുന്നതും. താങ്കളുടെ മകൻ നേതൃത്വം വഹിക്കുന്ന ഗാന്ധിജി സ്റ്റഡി സെന്റർ ന്റെ പേരിൽ മാണിയെ തെറി പറഞ്ഞു പാർട്ടി വിട്ട പി സി ജോർജിനെ ക്ഷണിച്ചുവരുത്തി രോഗബാധിതനായ മാണിയെ അസഭ്യം പറയിപ്പിച്ചത് മാണിയോടുള്ള സ്നേഹമായിരുന്നോ? ഗാന്ധിജിയുടെ പേരിൽ പോലും രാഷ്ട്രീയ നാടകം കളിച്ച രാഷ്ട്രീയപാപ്പരത്തിനു കാലം നിങ്ങൾക്കു മാപ്പു തരുമോ?

11. ഫ്രാൻസിസ് ജോർജിന് മുവാറ്റുപുഴ സീറ്റ് ചോദിച്ചപ്പോൾ യൂഡിഎഫ് യോഗത്തിൽ താങ്കളല്ലേ മാണിയെ തടഞ്ഞത്? ഇതിനെ തുടർനല്ലേ ഫ്രാൻസിസും കൂട്ടരും മാണി ഗ്രൂപ്പ് വിടുന്നത്?

12. മുല്ലപെരിയാർ അണക്കെട്ടിന്റെ പേരിൽ ഉറക്കം നഷ്ട്ടമായ താങ്കൾ സ്വന്തം മകന് തമിഴ്നാട്ടിലുള്ള കൃഷിയിടങ്ങൾ സംരക്ഷിക്കാനാണോ സമരത്തിൽ നിന്നും പിന്മാറിയത്?

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)