ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ സിപിഎം മെമ്പർ ടി എം മുജീബിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി.

Please follow and like us:
190k

തൊടുപുഴ: ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ സിപിഐഎം മെമ്പർ ആയ ടി.എം മുജീബിനെ(വാർഡ് ഒന്ന്. ഇടവെട്ടി ചിറ) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അയോഗ്യനാക്കി. ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരിക്കെ ഇടുക്കി ജില്ലയിലെ എട്ടോളം പഞ്ചായത്തുകളുമായി നിയമവിരുദ്ധമായി മരാമത്ത് കരാറിൽ ഏർപ്പെട്ടു എന്നതായിരുന്നു കേസിനാസ്പദമായ കാര്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കുന്നതുമായി സംബന്ധിച്ച് മുജീബ് സ്വന്തം പേരിൽ ,2017-18,2018- 19 സാമ്പത്തിക വർഷത്തിൽ കരാറിലേർപ്പെടുകയാണുണ്ടായത് . തൊടുപുഴ ബ്ലോക്കിന് കീഴിൽ മണക്കാട് ,മുട്ടം കരിങ്കുന്നം ,പുറപ്പുഴ, ഇളംദേശം ബ്ലോക്കിന് കീഴിൽ വണ്ണപ്പുറം, വെള്ളിയാമറ്റം, എന്നീ പഞ്ചായത്തുകളിലും ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വിവിധ പഞ്ചായത്തുകളിലുമാണ് കരാറിലേർപ്പെട്ട് നടപ്പാക്കിയത്. ഐക്യ ജനാധിപത്യ മുന്നണി ഇടവെട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു . ഒ.പി.നമ്പർ107/18 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇടവെട്ടി സ്വദേശിയും യുവമോർച്ച നേതാവുമായ ശ്രീജേഷ് കെ ആർ ആണ് അയോഗ്യത ആവശ്യപ്പെട്ടു കമ്മീഷനെ സമീപിച്ചത്. രണ്ടായിരത്തി പതിനെട്ട് ഒക്ടോബർ ഇരുപത്തിയേഴിനാണ് കേസ് ഫയൽ ചെയ്തത്.
വാദിക്ക് വേണ്ടി അഡ്വ:എ സന്തോഷ് കുമാർ.വിനോദ് കൈപ്പാടി എന്നിവർ ഹാജരായി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയാൽ വരുന്ന ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അയോഗ്യതയുണ്ട്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പറായ ടി എം മുജീബിനെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് കഴിഞ്ഞ ഒരു വർഷം പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻറ്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളളടി.എം മുജീബ് 2005-2010 ഈ കാലയളവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വിജയകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.ഇത് രണ്ടാംതവണയാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടി.എം മുജീബിനെ അയോഗ്യനാക്കിയ തോടുകൂടി ഇടവെട്ടി ചിറ ഒന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കും. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടി നേരിടുന്ന മുജീബിനെ ഇതോടുകൂടി സിപിഐഎമ്മിൽ നിന്നും പുറത്താക്കിയേക്കുമെന്നാണ് വാർത്തകൾ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)