പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച്‌ ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍

Please follow and like us:
190k

2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

പൊലീസ് കഥയാണ് ഈ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)