ഷെയ്ന് നിഗത്തിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവം: ഫെഫ്കയും അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കും

Please follow and like us:
190k

കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കും. വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവര്‍ ഫെഫ്കയ്ക്കും കത്ത് നല്‍കും.

വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ഷെയ്നെ വിലക്കിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കാന്‍ അമ്മ സംഘടന ഒരുങ്ങുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)