പി.ജെ ജോസഫിനോട് മാന്യത പുലർത്തിയ താണ് ജോസ് കെ മാണിക്ക് പറ്റിയ തെറ്റ് .ഡോ എൻ ജയരാജ് എംഎൽഎ.

Please follow and like us:
190k

കോട്ടയം: കേരള കോൺഗ്രസ് എം ലെ എല്ലാ പ്രതിസന്ധികൾക്കൂം ഇടയാക്കിയത് ജോസ് കെ മാണി മാണി എംപി , ജോസഫ് അടക്കമുള്ള പാർട്ടിയിലെ അധികാര മോഹികളോട് കാണിച്ച മൃദു സമീപനവും മാന്യതയും കൊണ്ടാണെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി എം എൽ എ യുമായ ഡോക്ടർ ജയരാജ് പരിഹസിച്ചു. കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് എം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് പറഞ്ഞ് നടക്കുന്ന ജോസഫ് വിഭാഗം പണ്ട് മലയാളം വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കാൻ ഏറ്റവും കൂടുതൽ പേജ് എഴുതിയാൽ മതി എന്ന ചിന്തയുണ്ടായിരുന്നു . അത് പോലെയാണ് 600 പേജിൽ സത്യവാങ്മൂലം നൽകിയതുകൊണ്ട് തങ്ങൾക്കാണ് വിധി അനുകൂലമാകുമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനയെ കാണുവാൻ കഴിയൂ. താൻ ഒരു ഈശ്വര വിശ്വാസിയാണ് ഇപ്പോൾ പ്രസംഗിക്കുന്നത് ഒരു ദേവാലയത്തിന് മുമ്പിൽ നിന്നു കൊണ്ടാണ്. കേരളമാകെ ഓടിനടന്ന് ഇന്ന് നുണപ്രചരണങ്ങൾ നടത്തുകയാണ് ജോസഫും കൂട്ടരും. പകൽ ഒന്നിരുട്ടി വെളുത്തപ്പോൾ 161 ആളുകളെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആക്കി മാറ്റുന്ന ജാലവിദ്യയാണ് ജോയ് എബ്രാഹവും കൂട്ടരും നടത്തിയത്. എല്ലാ പാർട്ടി നേതാക്കളെയും കണ്ട് കാഴ്ചയും പ്രലോഭനവും നൽകി വശത്താക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒരു ജില്ലാ പഞ്ചായത്ത് മെമ്പർക്ക് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിന് പണമില്ലാതെ പ്രതിസന്ധി നേരിട്ടപ്പോൾ ആവശ്യമായ സഹായം നൽകിയത് ജോസ് കെ മാണി എംപി അടക്കമുള്ള പാർട്ടി നേതാക്കളാണ്. അന്നൊന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സുഹൃത്തുക്കൾ തിരിഞ്ഞുനോക്കിയതായി അറിവില്ല. തനിക്കും റോഷി അഗസ്റ്റിൻ എംഎൽഎ യ്ക്കും അടുത്ത തവണ മത്സരിക്കുവാൻ സീറ്റ് തരില്ല, ചിഹ്നം തരില്ല എന്നൊക്കെയാണ് ഇപ്പോഴത്തെ ഭീഷണികൾ. കേരള കോൺഗ്രസ് പാർട്ടിയുടെ ഇവിടെ പിളർപ്പുകൾ ഏറെ നേരിട്ട് കണ്ട് പങ്കാളികളായ തങ്ങൾക്ക് ഇത്തരം ജല്പനങ്ങൾ പുച്ഛത്തോടെ കൂടി മാത്രമേ കാണുവാൻ കഴിയൂ. ജോസഫിന് ഭൂരിപക്ഷം ആളുകളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നതിൽ സത്യത്തിന് ആവശ്യം അല്പമെങ്കിലും ഉണ്ടെങ്കിൽ എളിമയോടെ ഞങ്ങൾ ഒരു വെല്ലുവിളി ഉയർത്തുകയാണ് ജോസഫ് വിഭാഗത്തിൽപെട്ട സംസ്ഥാന സമിതി അംഗങ്ങളെ പാർട്ടിയുടെ രൂപീകരണത്തിന് സാക്ഷ്യംവഹിച്ച കോട്ടയം തിരുനക്കര മൈതാനത്ത് അണി നിരത്തുക. യഥാർത്ഥ കേരള കോൺഗ്രസ് എം വിഭാഗത്തിലെ സംസ്ഥാന സമിതി അംഗങ്ങളെ ഞങ്ങളും അണി നിരത്താം.എന്നിട്ട് നമുക്ക് തീരുമാനിക്കാം ആരാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്ന് ജയരാജ് എംഎൽഎ പറഞ്ഞു. പാർട്ടി ചെയർമാൻ ആകുവാൻ ഒരുകാലത്തും ജോസ് കെ മാണി ശ്രമിച്ചിട്ടില്ല. മാണിസാർ മരിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തിലെ ചൂടാറുന്നതിനു മുൻപ് കേരള കോൺഗ്രസ് എം ,ജെ ആക്കി മാറ്റുവാൻ നടത്തിയ നീക്കങ്ങളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസ് സാറിനോട് പാർട്ടിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ഇന്ന് താനും ജോസ് കെ മാണിയും റോഷി അഗസ്റ്റിൻ എംഎൽഎയും തോമസ് ചാഴിക്കാടൻ എംപിയും ഐകകണ്ഠേന ആവശ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ തിരുവന്തപുരത്തെ എംഎൽഎ ഫ്ലാറ്റിൽ ഇതുസംബന്ധിച്ച് പലവട്ടം കൂടിയാലോചന നടത്തുകയും ചെയ്തു. അന്നൊക്കെ അദ്ദേഹം എന്തോ മുൻവിധി പോലെ താൻ ഒരു ഗ്രൂപ്പിലും ഇല്ല എന്നും താൻ പഴയകാലത്ത് ഡൽഹിയിൽ പോയി ഗ്രൂപ്പിസം പഠിച്ച ആളാണെന്നും താൻ നിഷ്പക്ഷൻ ആണെന്നും ഒരു വിഭാഗത്തിന്റെ കൂടെയും ഇല്ലെന്നും ആവർത്തിച്ചു പറഞ്ഞു. ജോസ് കെ മാണി അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് 7 തവണ പോയി. അന്നും അദ്ദേഹം പിടിതരാതെ വഴുതി മാറുകയാണുണ്ടായത്. പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടാകാതിരിക്കാൻ ഭൂമിയോളം ക്ഷമിച്ചയാളാണ് ജോസ് കെ മാണി. ഇന്ന് ജോസ് കെ മാണിയെ വ്യക്തിഹത്യ നടത്തി അപമാനിക്കുന്നവർ മാണി സാർ ജീവിച്ചിരുന്ന സമയത്ത് ഇതേ പണി ചെയ്തവർ തന്നെയാണ്. അന്ന് ഇതുപോലെ നിമിഷങ്ങൾക്കുള്ളിൽ പ്രചരിപ്പിക്കുവാൻ മാധ്യമങ്ങൾ ഇല്ലായിരുന്നു എന്ന് മാത്രമേയുള്ളൂ. മാണിസാറിന് അവസാന നാളുകളിൽ മനസ്വസ്ത്ഥത നൽകാതെ അദ്ദേഹത്തെ സമ്മർദത്തിലാക്കിയതും ഒരിക്കലും തങ്ങൾക്ക് മറക്കാൻ കഴിയില്ല. ഏറ്റവുമൊടുവിലായി കാഞ്ഞിരപ്പള്ളി സീറ്റ് ഇനി വേണമെങ്കിൽ തന്റെ കൂടെ നിൽക്കണം എന്നാണ് ജോസഫ് സാർ പറയുന്നത് . അദ്ദേഹത്തിന് ഒരുപക്ഷേ ജയരാജിനെ നേരിട്ട് പരിചയമില്ലാത്ത കൊണ്ടാവും ഇതൊക്കെ പറയുന്നത്. തനിക്ക് ആകെയുള്ള സ്വത്ത് 43 സെൻറ് വീടും പുരയിടവും ആണ് അവിടെനിന്ന് ആർക്കുംഇറക്കി വിടാൻ കഴിയില്ലല്ലോ എന്നും ജയരാജ് എംഎൽഎ കൂട്ടിച്ചേർത്തു. തനിക്ക് പാർട്ടി തരാമെന്ന് പറഞ്ഞ ചീഫ് വിപ്പ് സ്ഥാനം പോലും ഒരു പ്രത്യേക അവസരത്തിൽ ചിലരുടെയൊക്കെ സമ്മർദ്ദഫലമായി തോമസ് ഉണ്ണിയാടന് നൽകിയപ്പോഴും ഒരു അനിഷ്ടം പോലും പറയാതെ വിനയത്തോടെ മാണിസാറിന് പിന്നിൽ അടിയുറച്ച് നിന്നവനാണ് താൻ. അങ്ങനെയുള്ള തന്നെയാണ് ജോസഫും കൂട്ടരും കാഞ്ഞിരപ്പള്ളി സീറ്റ് ,രണ്ടില ചിഹ്നം, എന്നൊക്കെ പറഞ്ഞ് മധ്യസ്ഥരെ പറഞ്ഞുവിടുന്നത്. ജോസഫ് എന്നും കേരള കോൺഗ്രസ് പാർട്ടിയിലെ ചിഹ്നങ്ങൾ നശിപ്പിക്കാൻ നോക്കിയ വ്യക്തിയാണ് . കുതിരയെ കൊണ്ടുപോയി കൊന്നു, സൈക്കിൾ പഞ്ചർ ആക്കി. രണ്ടില അരിഞ്ഞ് കളയാം എന്നാണ് ഇപ്പോഴത്തെ വിചാരം. പക്ഷേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചില മുൻവിധികളുടെ യും മുൻധാരണകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്. തീർച്ചയായും അത് കേരളകോൺഗ്രസ് എം വിഭാഗത്തിന് അനുകൂലമായിരിക്കും. അതായത് ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായിരിക്കും. കേരള കോൺഗ്രസ് പാർട്ടിയുടെ എം എന്ന പേരൂം രണ്ടില ചിഹ്നവും ആവശ്യപ്പെടാൻ പോലും യോഗ്യത ജോസഫിനും കൂട്ടർക്കും ഇല്ല. വസ്തുതകൾ ഇങ്ങനെ ആയിരിക്കെ മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും ഡോ. എൻ ജയരാജ് പറഞ്ഞു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)