കേരളാ കോൺഗ്രസ് (ജെ) യുടെ ഓഫിസ് കുടുംബ ട്രസ്റ്റിന്റെ പേരിലാക്കി മകൻ അപ്പുവിന്റെ ഉടമസ്ഥതയിലേക്ക് മാറ്റാൻ നീക്കം.

Please follow and like us:
190k

ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുമ്പോൾ സാധാരണ സ്ഥാനമാനങ്ങൾ പങ്കിടുന്നതിനൊപ്പം സ്ഥാവരജംഗമ വസ്തുക്കൾ കൂടി ലയിപ്പിക്കുകയാണ് പതിവ്. ഇവിടെ ജോസഫ് വിഭാഗം മാണി ഗ്രൂപ്പിൽ ലയിക്കുമ്പോൾ സ്ഥാനമാനങ്ങൾ മാത്രമേ പങ്കുവയ്ക്കുവാൻ തയ്യാറായിട്ടുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.പിജെ ജോസഫ് ശരിക്കും സ്വന്തം മുതൽ സംരക്ഷിച്ച് മറ്റുള്ളവരുടെ മുതലുകൾ അത് പാർട്ടിയോ, കൊടിയോ, ചിഹ്നമോ എന്നു വേണ്ട അന്യവീട്ടിലെ ചിരവ വരെ അടിച്ചുമാറ്റുന്ന ഒരു അത്യാഗ്രഹി ആയി മാറി എന്നുള്ളതാണ് സത്യം . കെഎം മാണിയുടെ വീടിനോട് ചേർന്ന് മാണി ഗ്രൂപ്പിനു, മാണി ദാനം ചെയ്ത 10 സെന്റ് സ്ഥലവും വർക്കിംഗ്‌ ചെയർമാൻ ആണ് ഇപ്പോൾ അവകാശി എന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞു നൽകണമെന്ന് മാണിയുടെ ഭാര്യ കുട്ടിയമ്മയോട് ആവശ്യപ്പെടും എന്നാണ് അറിയാൻ സാധിച്ചത്‌. 120 കോടി വില വരുന്ന മാണി ഗ്രൂപ്പിന്റെ പാർട്ടി ഓഫീസ് പിടിച്ചെടുക്കാനും ശ്രമം ഉണ്ടെന്ന് അറിയാൻ സാധിക്കുന്നു. മണിയോടും ജോസ് കെ മാണിയോടുമുള്ള വിരോധം തീർക്കാൻ ആണ് മാണിയുടെ വീട് മ്യൂസിയം ആക്കണം എന്നും കുട്ടിയമ്മയെ അവിടെ നിന്നും ഒഴിപ്പിക്കണം എന്നും ജോസഫ് ഗ്രൂപ്പ്‌ ആവശ്യപെടുന്നത്.

ലയന സമയത്ത് യൂത്ത്ഫ്രണ്ട് പോലുള്ള പോഷക സംഘടനകൾക്ക് ഈ ഓഫിസ് ഉപയോഗിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ജോസഫ് , പാർട്ടിയുടെ ഒരാവശ്യത്തിനും ഇത് ഉപയോഗിക്കാൻ തരുകയില്ല എന്ന് നിലപാട് എടുക്കുകയാണുണ്ടായത്.
ഗാന്ധിജിയുടെ പേരിൽ വർഷത്തിലൊരിക്കൽ മാമാങ്കം നടത്തുന്ന കർഷക തട്ടിപ്പ് സംഘടനയുടെ ഒരു ഓഫിസ് പ്രവർത്തിക്കുന്നത് ഒഴിച്ചാൽ നിലവിൽ വേറൊന്നും ഇതിൽ പ്രവർത്തിക്കുന്നില്ല.
കർഷക സംഘടനയുടെ കാര്യം പറയുകയാണങ്കിൽ പൂ കൃഷി സബ്സിഡി ഇനത്തിൽ കോടികൾ തട്ടിച്ച് വിജിലൻസ് അന്വേഷണം നേരിടുന്ന ഒരു സംഘടന. പിന്നെ വർഷം തോറും നടത്തുന്ന പ്രദർശന മാമാങ്കത്തിന് എന്ന് തുടങ്ങിയോ അന്ന് മുതൽ കൊണ്ടുവയ്ക്കുന്ന ചേന, കാച്ചിൽ, മുതലുള്ളതാണെന്ന് എല്ലാ വർഷവും ഇത് കാണുന്നവർക്ക് സ്റ്റഫ് ചെയ്ത് വച്ചതാണന്നറിയാം .വർഷാവർഷം അടുപ്പക്കാർക്ക് അവാർഡ് കൊടുക്കുന്നു എന്നല്ലാതെ കർഷകർക്ക് എന്തേലും പ്രയോജനം കിട്ടിയതായി അറിവില്ല .

പാർട്ടി പിളർന്നിട്ടും ഒറ്റ കമ്മിറ്റിക്ക് പോലും ഇത് ഉപയോഗിച്ചിട്ടില്ല ഇതുവരെ.
നഗരത്തിലെ ഏതെങ്കിലും ഹോട്ടലിന്റെ ഹാളിൽ കൂടുകയാണ് പതിവ്.ദോഷം പറയരുതെല്ലോ അതിനുള്ള പ്രവർത്തകരോ നേതാക്കളോ ഇല്ലെന്നുള്ളതാണ് സത്യം .നിലവിലുള്ള ഓഫിസിന് നേരവകാശികൾ ശരിക്കും ജനാധിപത്യ കേരളാ കോൺഗ്രസുകാരണ്’ . ജോസഫ് പ്രവർത്തകർ ഭൂരിഭാഗവും ആ പക്ഷത്താണല്ലോ ഇപ്പോൾ.

മകന്റെ പട്ടാഭിഷേകം എത്രയും പെട്ടെന്ന് നടന്നില്ലായെങ്കിൽ ജോസഫിന്റെ ഓഫീസുകൾ അവശേഷിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് പ്രവർത്തകർക്ക് ഓർമ്മയായി മാറുമെന്നതിൽ സംശയമില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)