മരുമകളെ ഭീഷണിപ്പെടുത്തി ബലാത്‌സംഗം ചെയ്ത ഭര്‍തൃ പിതാവ് അറസ്റ്റില്‍

Please follow and like us:
190k

തൃശൂര്‍ വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ പുരുഷോത്തമന്‍ മകന്‍ 67 വയസുള്ള ദിവാകരനെയാണ് ബലാത്സംഗ ക്കേസില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റ്ര്‍ എസ്.വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ മരുമകളുടെ പരാതിയിലാണ് അറസ്റ്റ്.

യുവതീയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്തെല്ലാം അമ്മായിയപ്പനാണു യുവതിയുടെ സഹായത്തിനെത്തിയിരുന്നത്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും പ്രതി യുവതിയെ ധരിപ്പിച്ചിരുന്നു.തുടര്‍ന്ന് വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെഎസ്‌ ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തതിനു ശേഷം രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം ആണ് സംഭവം നടന്നത്. എറണാകുളം അസി കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റ്ര്‍ എസ്.വിജയ ശങ്കറിന്റെ നേതൃത്വത്തില്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)