Fri. Apr 19th, 2024

കടുത്തുരുത്തിയിൽ കേരള കോൺഗ്രസ്‌( എം) ജനകീയ അടിത്തറയുള്ള പ്രസ്ഥാനം; ജോസ് കെ മാണി

By admin Sep 7, 2021 #news
Keralanewz.com

ഉഴവൂർ : സംസ്ഥാനമൊട്ടാകെ കേരളാ കോൺഗ്രസ്സ് എമ്മിലേക്ക് യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ വന്നുചേരുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിൽ ഉള്ളത് എന്നും,  കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഏറ്റവും ജനകീയ അടിത്തറയുള്ള  പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം ) എന്നും ചെയർമാൻ ജോസ് കെ മാണി പ്രസ്താവിച്ചു.

പാർട്ടിയുടെ നിയോജകമണ്ഡലം ശില്പശാല ഉഴവൂർ മൂപ്രറാ പള്ളി ഹിൽ പാലസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം


 കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരം, ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ പാർട്ടിയുടെയും, പോഷകസംഘടനകൾ ആയ കർഷക യൂണിയൻ(എം ),കെ റ്റി യു സി (എം), വനിതാ കോൺഗ്രസ് ( എം ), യൂത്ത് ഫ്രണ്ട് (എം), കെ എസ് സി  (എം ), ദളിത് ഫ്രണ്ട് (എം ), സംസ്കാര വേദി തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മണ്ഡലം തലത്തിലുള്ള  പ്രവർത്തകരുടെ, പ്രത്യേകം പ്രത്യേകം യോഗങ്ങൾ ചേർന്ന് പുതിയ പ്രവർത്തന രൂപരേഖക്കും, പുനഃസംഘടന പ്രവർത്തനങ്ങൾക്കും ശില്പശാല രൂപംനൽകി.  സെപ്റ്റംബർ 30 നു മുമ്പായി എല്ലാ പോഷക സംഘടനകളുടെയും വാർഡ് -മണ്ഡലം കൺവെൻഷനുകൾ ചേരാനും യോഗത്തിൽ തീരുമാനിച്ചു. രാവിലെ 10 മണി മുതൽ രാത്രി 8:00 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ മാണി   നിർവഹിച്ചു

നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ അധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നേതൃത്വം നൽകി.സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സംസ്ഥാന സെക്രട്ടറി സക്കറിയാസ് കുതിരവേലി, കെ റ്റി യു സി (എം ) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ, സംസ്ഥാന സെക്രട്ടറിമാരായ ജോർജുകുട്ടി അഗസ്തി, പ്രൊഫസർ  ലോപ്പസ് മാത്യു, വി റ്റി ജോസഫ്, പാർട്ടി നേതാക്കളായഡോക്ടർ സിന്ധു മോൾ ജേക്കബ്, ജോസഫ് ചാമക്കാല,  പ്രദീപ് വലിയപറമ്പിൽ, തോമസ് റ്റി കീപ്പുറം, പി സി കുര്യൻ, തോമസ  അരയത്ത്,  അഡ്വക്കേറ്റ് ബോസ് അഗസ്റ്റിൻ, സിറിയക് ചാഴിക്കാടൻ, ടി എ ജയകുമാർ, പൗലോസ് കടമ്പൻ കുഴി

പോഷക സംഘടനാ ഭാരവാഹികളായ ജോസ് തോമസ് നിലപ്പന കൊല്ലി,ജോമോൻ മാമലശേരിൽ, കുരുവിള അഗസ്തി, രാജു കുന്നേൽ, യൂജിൻ കൂവള്ളൂർ, ബ്രൈറ്റ് വട്ടനിരപ്പേൽ, സാബു കുന്നേൽ, ബിജു പാതിരാമല,കെ എസ് മനോഹരൻ, രാധാകൃഷ്ണ കുറുപ്പ്, ഡോക്ടർ ജോർജ് എബ്രഹാം, എ എം ജോസഫ്,ബിപിൻ വെട്ടിയാനി, അലക്സാണ്ടർ സക്കറിയാസ് കുതിരവേലി, സൈമൺ പാരപ്പനാട്ട്, രാമചന്ദ്രൻ അള്ളുപുറം, കെ കെ ബാബു,   പി എൻ രാമചന്ദ്രൻ, നയന ബിജു,ലൗലി ജോസഫ് ജീനാ സിറിയക്ക്, നിർമല ദിവാകരൻ, ടീന മാളിയേക്കൽ,സൈന്നമ്മ ഷാജു,   പാർട്ടി മണ്ഡലം പ്രസിഡന്റ് മാരായ സണ്ണി പുതിയിടം (വെളിയന്നൂർ)

ബെൽജി ഇമ്മാനുവൽ (മരങ്ങാട്ടുപള്ളി )പിടി കുര്യൻ(ഞീഴൂർ) കെ സി മാത്യു (മാഞ്ഞൂർ )ബിജു പഴയ പുരക്കൽ (കാണക്കാരി) മാമച്ചൻ അരീക്കുതുണ്ടത്തിൽ (കടുത്തുരുത്തി) തോമസ് പുളിക്കിയിൽ (കടപ്ലാമറ്റം )സേവ്യർ കൊല്ലപ്പള്ളി (മുളക്കുളം) സിബി മാണി  (കുറവലങ്ങാട്) ജോസ് തൊട്ടിയിൽ (ഉഴവൂർ) പി റ്റി ജോസഫ് പുറത്തേൽ (കിടങ്ങൂർ )റോയി മലയിൽ (മോനിപ്പള്ളി)  എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി

Facebook Comments Box

By admin

Related Post