Fri. Mar 29th, 2024

സംഗീത വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി സംഗീതപഠനമൊരുക്കി കഴക്കൂട്ടത്ത് എം.ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം രണ്ട് വയസ്സിന്റെ നിറവിൽ

By admin Sep 9, 2021 #news
Keralanewz.com

കഴക്കൂട്ടം : സിനിമാഗാനാലാപനവും ,സംഗീത സംവിധാനവും മാത്രമല്ല എം ജി ശ്രീകുമാർ എന്ന അനുഗ്രഹീത ഗായകനെ പ്രശസ്തനാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സംഗീതപഠനകേന്ദ്രവും അദ്ദേഹം നടത്തുന്നുണ്ട്. സരിഗമ സ്കൂൾ ഓഫ് മ്യൂസിക് എന്ന സംഗീത വിദ്യാലയം കേരളത്തിന്റെ ഐ ടി തലസ്ഥാനമായ കഴക്കൂട്ടത്താണ് പ്രവർത്തിക്കുന്നത് . എഡ്യൂക്കേഷൻ റിസോഴ്സ്‌ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ 2019 സെപ്തംബര് മാസം ഒൻപതാം തീയതിയാണ് എം ജി ശ്രീകുമാർ ഭദ്രദീപം കൊളുത്തി സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും നൂതനമായ സൗകര്യങ്ങളോടെ ഒരുക്കിയ വിദ്യാലയത്തിൽ പ്രായഭേദമന്യെ പഠിക്കാനെത്തുന്നവർ ധാരാളം. എം ജി ശ്രീകുമാർ എന്ന പ്രമുഖ ഗായകന്റെ സ്ഥാപനത്തിൽ വിശ്വാസവും പ്രതീക്ഷയും ഭാവിയും അർപ്പിച്ച് ഒപ്പം അദ്ദേഹത്തോടുള്ള ആരാധനയിലും എത്തുന്നവരാണ് ഭൂരിഭാഗവും .

കർണ്ണാടക സംഗീതം,പാശ്ചാത്യ സംഗീതം,ഹിന്ദുസ്ഥാനി സംഗീതം,വാദ്യോപകരണങ്ങൾ ,വെസ്റ്റേൺ ഡാൻസ് എന്നിവയുടെ റെഗുലർ ക്ലാസ്സുകളും ഒപ്പം ഓൺലൈൻ ക്ലാസ്സുകളും കഴക്കൂട്ടം സരിഗമ നൽകിവരുന്നു.കൊറോണ കാലമായതിനാൽ റെഗുലർ ക്ലാസുകൾ സർക്കാർ നിർദേശാനുസരണം മാത്രം.

ഈ രംഗത്ത് പ്രഗത്ഭരായ സരിഗമ പാനൽ അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ഒപ്പം പ്രിയ ഗായകന്റെ മേൽനോട്ടവും അനുഗ്രഹവും സ്ഥാപനത്തെ അതിന്റെ പാരമ്യതയിൽ എത്തിക്കുന്നു .ഇ ആർ ഡി എസ് ചെയർമാൻ ഉമേഷ് കുമാറാണ് കഴക്കൂട്ടം സരിഗമയ്ക്ക് ചുക്കാൻ പിടിക്കുന്നത്.കൂടാതെ പ്രിൻസിപ്പാൾ ഐശ്വര്യാ എസ് കുറുപ്പും മറ്റ് ഇ ആർ ഡി എസ് ഭാരവാഹികളും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നു.

കഴിഞ്ഞ രണ്ട് വർഷക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ വളരെ സംതൃപ്തപരമായ പ്രകടനമാണ് സരിഗമ കഴക്കൂട്ടത്ത് കാഴ്ച്ചവെച്ചിരിക്കുന്നത് .കുട്ടികൾക്ക് കർണ്ണാടക സംഗീതത്തിൽ മികച്ച നിലവാരത്തിലുള്ള ക്ലാസ്സുകളാണ് നല്കിവന്നത് .ക്ലാസ്സുകൾക്കൊപ്പം തന്നെ നിരവധിയായ സ്റ്റേജുകളും ഉമേഷ് കുമാറിന്റെ ശ്രമഫലമായി കുട്ടികൾക്ക് കോറോണകാലത്തിന് മുൻപ് നൽകുവാൻ കഴിഞ്ഞു .

2019 ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ കഴക്കൂട്ടം സരിഗമയിലെ പ്രതിഭകൾ നാദരൂപിണി എന്ന നാമധേയത്തിൽ സംഗീതാർച്ചന നടത്തുകയുണ്ടായി.ഒപ്പം അതേ വർഷം പത്തനംത്തിട്ട ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ഈറൻ മേഘം എന്ന പേരിൽ സംഗീതവിരുന്നും നൽകുകയുണ്ടായി.കൂടാതെ സരിഗമയിലെ പ്രതിഭകൾ ഒത്തുചേർന്ന് തങ്ങളുടെ ഗുരുവായ സാക്ഷാൽ എം ജി സാറിനുവേണ്ടി അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സരിഗമ -എം ജി ശ്രീകുമാർ കളക്റ്റീവ് മ്യൂസിക് ബാൻഡ് രൂപീകരിക്കുകയും ടെക്നോപാർക്കിൽ വച്ച് സരിഗമയുടെ ഡയറക്ടറും പ്രിയ ഗായകനുമായ എം ജി ശ്രീകുമാറിനെ സാന്നിധ്യത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

ഓൺലൈൻ കുട്ടികൾക്കായി മികച്ച രീതിയിലുള്ള പഠനരീതിയാണ് സരിഗമ അവലംബിച്ചിരിക്കുന്നത്.സിലബസ്സിൽ ഊന്നിയുള്ള പഠനരീതിയിലാണ് അക്കാഡമി മുന്നോട്ട് പോകുന്നത്.ഓൺലൈനിൽ എം ജി ശ്രീകുമാർ തന്റെ കുട്ടികളെ കാണുവാൻ നേരിട്ടവരുകയുമുണ്ടായി.ഇക്കഴിഞ്ഞ ഓണത്തിന് ചിങ്ങ നിലാവ് എന്ന പേരിൽ വിർച്വലായി ഓണാഘോഷം സംഘടിപ്പിച്ച കഴക്കൂട്ടം സരിഗമ മാതൃകയായി.ഗായകൻ റഹ്മാൻ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ,കർണാടകം സംഗീതജ്‌ഞൻ അന്നമനട ബാബുരാജ് എന്നിവർ സരിഗമയിലെ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ചു.

മികച്ച അധ്യാപകർ, സംഗീതപഠനത്തിനനുയോജ്യമായ അന്തരീക്ഷം,ഓൺലൈൻ പഠന സൗകര്യം ,ഏറ്റവും മികച്ച സിലബസ് ,മികച്ച അഡ്മിനിസ്ട്രേഷൻ സർവ്വോപരി എംജി ശ്രീകുമാർ എന്ന വിഖ്യത ഗായകന്റെ മേൽനൊട്ടം തുടങ്ങിയവയാണ് ഇവിടുത്തെ വിദ്യാർത്ഥികളുടെയും കഴക്കൂട്ടം സരിഗമയുടെയും വിജയ രഹസ്യം.ഇവിടെനിന്നും പഠിച്ചിറങ്ങുന്നവർക്കു മുന്നിൽ സംഗീതലോകത്തെ പുത്തൻവിഹായസ്സുകളാണ് തുറന്നിടുന്നത് ഒപ്പം ദി കംപ്ലീറ്റ് സിംഗർ എം ജി ശ്രീകുമാറിന്റെ അനുഗ്രഹവും

Facebook Comments Box

By admin

Related Post