Thu. Apr 25th, 2024

ബിഷപ്പ്​ നല്‍കിയത്​ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പ് -പാലാ രൂപത

By admin Sep 11, 2021 #news
Keralanewz.com

പാല: ബിഷപ്പ്​ നല്‍കിയത്​ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും പ്രസ്​താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്നും പാലാ രൂപത.

സഹായ മെ​ത്രാന്‍ മാര്‍ ജേക്കബ്​ മുരിക്കനാണ്​​ ഇതു സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​.

പരസ്​പരം തിരുത്തി ഒരുമയോടെ മുന്നോട്ടു പോകാമെന്നും സഹായമെത്രാന്‍ പ്രസ്​താവനയില്‍ പറയുന്നു. ഇത്​ ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്​. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. മതങ്ങളുടെ പേരും ചിഹ്​നവും ഉപയോഗിച്ച്‌​ ചെറിയവിഭാഗം തെറ്റ്​ ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായാണ്​ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​. നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറയുന്നത്

Facebook Comments Box

By admin

Related Post