കാർഡിനാൾ അണിഞ്ഞത് നോട്ട് മാല അല്ല എന്ന് , രൂപത നേതൃത്വം .

Please follow and like us:
190k

ഫരീദാബാദ് :  ദിവസങ്ങൾ ആയി പ്രചരിക്കുന്ന ഒരു ഫോട്ടോ ആണ് , നോട്ടുമാല അണിഞ്ഞ സഭ തലവൻ , ആലഞ്ചേരി ബാവ തിരുമേനിയുടെയും , ഡൽഹി ബിഷപ്പ് ഭരണികുളങ്ങരയുടെയും .

 

mab

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വിവാദം ആയിരുന്നു . ഇത് കേരളത്തിൽ ആണ് നടന്നത് എന്ന രീതിയിൽ ആണ് , പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ച നടന്നത് . ഇതിനെ അടിസ്ഥാനം ആക്കി കേരളന്യൂസ്‌ഉം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു .

സഭയുടെ വിശദീകരണം താഴെ കൊടുക്കുന്നു

“നോട്ടുമാല കഴുത്തിൽ അണിഞ്ഞ മേജർ ആർച്ച്ബിഷപ്! പ്രത്യക്ഷത്തിൽ ഇത് വിരോധാഭാസമായി തോന്നാം. എന്നാൽ ഇത് നടന്നത് പഞ്ചാബ് പ്രവശ്യയിൽ ആണ് . സ്വീകരണം നലകിയതു , ആ പ്രദേശത്തെ പ്രാദേശിക വാസികളും . ഇത് നോട്ട് മാലകൾ അല്ല പകരം , പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ നോട്ട് മാലകൾ ആണ് .വലിയ ആളുകൾ വരുമ്പോൾ ഇത്തരത്തിൽ ഉള്ള സ്വീകരണങ്ങൾ ഇവിടെ പതിവാണ് .ഇത്  ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലെയും  ഒരു കീഴ്  വഴക്കമാണ്; വിശിഷ്ടാത്ഥികളെ നോട്ടുമാലയിട്ട് ആദരിച്ചും കുതിരപ്പുറത്തോ രഥത്തിലോ കയറ്റി ആനയിച്ചും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു. ഇത്തരം മാലകൾ കടകളിൽ വാങ്ങാൻ കിട്ടും; യഥാർത്ഥ കറൻസി നോട്ടുകൾ ആയിരിക്കില്ല ഇവയിൽ. പഞ്ചാബിലെ ഒരു മിഷൻ സ്‌റ്റേഷനിൽ എത്തുന്ന സഭാതലവന് വേണമെങ്കിൽ ഈ ആചാരങ്ങൾക്ക് തലകുനിക്കാതിരിക്കാം. പക്ഷേ,  ആ പാവപ്പെട്ട ഗ്രാമീണർക്ക് അതു വേദനയാകും. അത് അവർക്കിടയിൽ ഇടർച്ചക്കും കാരണമാകും. ”

notemala

മേജർ ആർച് ബിഷപ്പ് ആണെകിൽ ഈത്തരം സ്വീകരണത്തിന് എതിരും . എന്നാൽ ഡൽഹി ഫരീദാബാദ് ബിഷപ്പ് , നേരെ തിരിച്ചും എന്ന് ഡൽഹി യിൽ ഉള്ള പല വിശ്വാസികളും പറയുന്നു . കാഞ്ഞിരപ്പള്ളി മെത്രാൻ കഴിഞ്ഞാൽ , ആഡംബരങ്ങളോട് ഭ്രമം കൂടിയ ഒരു ബിഷപ്പ് ആയി ആണ് ഇദ്ദേഹം അറിയപ്പെടുന്നത് .

എന്നിരുന്നാലും കാർഡിനാൾ ഈത്തരം സ്വീകരണം ഒഴിവാക്കാം ആയിരുന്നു എന്ന് സിറോ മലബാർ സഭയിലെ ഭൂരി ഭാഗം വിശ്വാസികളും കരുതുന്നു . സിറോ മലബാർ സഭയുടെ , ഫേസ്ബുക് ചർച്ചാ വേദികളിൽ , വിശ്വാസികൾ അനുകൂലിച്ചും പ്രതികൂലിച്ചും , സംവാദം നടത്തുന്നു .

വിശ്വാസികളുടെ ചില പ്രതികരണങ്ങൾ താഴെ കാണാം

mab2 mulakunote5

 


Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

31total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)