ഡൽഹിയിലെ നിയമ സ്ഥാപനത്തിൽ നിന്ന് 13.5 കോടിയുടെ നോട്ട് പിടിച്ചു

Please follow and like us:
190k

ന്യൂഡൽഹി . രാജ്യ തലസ്താനത്ത് വൻ കളളപ്പണ വേട്ട . ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ നിന്നാണ് പൂഴ്ത്തി വയ്കപ്പെട്ട 13.5 കോടിയുടെ നോട്ടുകൾ ക്രൈംബ്രാഞ്ചും ആദായ നികുതി വകുപ്പും കണ്ടെടുത്തത് .2.6 കോടിയുടെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും കണ്ടെടുത്തതിൽ പെടുന്നു .
അഭിഭാഷകനായ രോഹിത് ഠണ്ഡന്റെ ടിആർടി ലോ കമ്പനിയിൽ നിന്നാണ് പണം കണ്ടെത്തിയത് .ശനിയിഴ്ച രാത്രിയിലായിരുന്നു റെയ്ഡ് . പിടിച്ചെടുത്തവയിൽ ഏകദേശം 7.7 കോടി രൂപ പഴയ അസാധുവാക്കപ്പെട്ട ആയിരത്തിന്റെ നോട്ടുകളാണ് .
റെയ്ഡ് നടക്കുമ്പോൾ സ്താപനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത് . രണ്ടുമാസം മുൻപ് ഇവിടെ നടന്ന റെയ്ഡിൽ 19 കോടിയുടെ കണക്കിൽപെടാത്ത നിക്ഷേപത്തിന്റെ രേഖകൾ കണ്ടെത്തിയിരുന്നു . രോഹിത് അടുത്തയിടെ 125 കോടിയുടെ കളളപ്പണം വെളുപ്പിച്ചതായി ആദായ നികുതിവൃത്തങ്ങൾ പറഞ്ഞു .തുടർന്ന് രോഹിതിന്റെ നേതൃത്വത്തിലുളള സ്താപനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)