Fri. Apr 26th, 2024

മന്ത്രിയുടെ സാന്നിധ്യത്തിൽ ഇടുക്കിയിലെ കാടിന് നടുവിൽ ജന്മദിനം ആഘോഷിച്ച് തോമസ് ചാഴികാടൻ എം.പി

By admin Sep 25, 2021 #news
Keralanewz.com

കോട്ടയം എംപിയും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗവുമായ തോമസ് ചാഴികാടൻ തന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചത് ഇടുക്കി ഇടുക്കി കളക്ടറേറ്റിന് സമീപമുളള മീൻമുട്ടി എന്ന പ്രദേശത്തെ ആനയിറങ്ങുന്ന വനത്തിൽ വച്ചാണ്. നേതൃത്വം കൊടുത്തത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മറ്റു കേരള കോൺഗ്രസ് എം നേതാക്കളും. തികച്ചും ആകസ്മികമായാണ് അദ്ദേഹത്തിൻറെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കാൻ ഇടയായത്. അതിനൊരു കാരണവുമുണ്ട്. കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂ വിഷയത്തിൽ നടത്തുന്ന കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം ശനിയാഴ്ച ഇടുക്കിയിലേക്ക് രാവിലെ പുലർച്ചെ എത്തിയത്

രാവിലെ 10 മണിക്കായിരുന്നു കളക്ടറേറ്റ് ധർണ. ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ്എം നേതാവുമായ റോഷി അഗസ്റ്റിൻ ഇതേസമയം കളക്ടറേറ്റിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ടായിരുന്നു . മന്ത്രി ഫോണിലൂടെ എംപിക്ക് ജന്മദിനാശംസകൾ നേർന്നെങ്കിലും കളക്ടറേറ്റിലെ ഔദ്യോഗിക പരിപാടികൾ തുടർന്നതിനാൽ പരസ്പരം കാണുവാൻ കഴിഞ്ഞില്ല. ധർണ ഉദ്ഘാടനം ചെയ്ത ശേഷം എംപി കോട്ടയത്തേക്ക് മടങ്ങി. തുടർന്ന് അല്പസമയത്തിനു ശേഷം മന്ത്രിയും. പോകുന്ന വഴിയിൽ കളക്ടറേറ്റിന് അടുത്തുള്ള മീൻമുട്ടി എന്ന സ്ഥലത്ത് വച്ച് എം പി യുടെ വാഹനം മന്ത്രി കാണുകയും വാഹനം ഇരുവരും നിർത്തി അവർ ഇറങ്ങുകയും ചെയ്തു. തമ്മിൽ കുശലം പറഞ്ഞു കൊണ്ടിരിക്കെ കളക്ടറേറ്റ് സമരം കഴിഞ്ഞെത്തിയ കേരള കോൺഗ്രസ് നേതാക്കളും യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികളും അവരോടൊപ്പം ചേർന്നു

അതിനിടെ തോമസ് ചാഴികാടന്റ ജന്മദിനം കേവലം ആശംസാ വാക്കുകളിൽ ഒതുക്കുവാൻ തയ്യാറാകാതെ കേക്ക് മുറിച്ചു വേണമെന്ന് പറഞ്ഞ് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ. കേക്കുമായി എത്തുകയായിരുന്നു. തുടർന്ന് പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ , നേതാക്കളായ പ്രൊഫ.കെ.ഐ.ആന്റണി, അഡ്വ. അലക്സ് കോഴിമല, രാരിച്ചൻ നീറണാകുന്നേൽ, റെജി കുന്നം കോട്ട്, ജിമ്മി മറ്റത്തിപ്പാറ,ജിൻസൺ  വർക്കി,ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ഷാജി കാഞ്ഞമല , ബിനോയ് ആനവിലാസം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് എംപിയുടെ ജന്മദിനാഘോഷം പ്രകൃതിരമണീയമായ ഇടുക്കിയിലെ കാടിന് നടുവിൽ ആഘോഷിച്ചു

തന്റെ രാഷ്ട്രീയപ്രവർത്തന ജീവിതത്തിനിടയിൽ വനത്തിൽ വച്ച് അതും വളരെ യാദൃശ്ചികമായി നടന്ന ജന്മദിനാഘോഷം ഏറെ അവിസ്മരണീയമായെ ന്ന് തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോൺഗ്രസ് എം തന്നെ കർഷക പാർട്ടിയാണ് ആ പാർട്ടിയുടെ നേതാവും എംപിയുമായ തോമസ് ചാഴികാടന്റെ തൻറെ മണ്ഡലമായ ഇടുക്കിയിൽ വച്ച് അതും തികച്ചും അപ്രതീക്ഷിതമായി വനത്തിനുള്ളിൽ നടത്തിയതിലുള്ള ആഹ്ലാദം മന്ത്രിയും മറച്ചുവെച്ചില്ല. ഇത്തരത്തിൽ അപൂർവ്വമായൊരു ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന്റെ കൗതുകം പാർട്ടി നേതാക്കളും പങ്കുവച്ചു

Facebook Comments Box

By admin

Related Post