Fri. Mar 29th, 2024

ഉഴവൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുദ്ധജല സമൃദ്ധി യിലേക്ക്; ഉഴവൂരിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാളെ (26/09/21) ഉഴവൂരിൽ

By admin Sep 25, 2021 #news
Keralanewz.com

ഉഴവൂർ പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ 10ന് ഉഴവൂരിൽ എത്തും   

 ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സമ്പൂർണമായ ശുദ്ധജല കണക്ഷൻ ലഭ്യമാക്കുന്നു ജല മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്ത് ഭരണ സമിതികളുടെയും പദ്ധതി വിഹിതം ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനു മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ 10 മണിക്ക് ഉഴവൂരിൽ എത്തിച്ചേരും. ഉഴവൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും പൈപ്പ് ലൈൻ  എത്തിക്കുന്നതിന് എട്ടു കോടി രൂപയുടെ പദ്ധതിക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1810 ഗാർഹിക  കണക്ഷനുകളും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ശുദ്ധജല  കളക്ഷനുകൾ നൽകുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ  ഏറ്റെടുത്തിരിക്കുന്നത്  മനോജ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ്
 പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേംബറിൽ ഉഴവൂർ ജില്ലാ പഞ്ചായത്ത് അംഗം പിഎം മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയേടത്ത് ചാലിൽ, വൈസ് പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയിൽ ഉഴവൂർ മേഖലയിലെ  കുടിവെള്ള പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  നിർവഹിക്കും. കോട്ടയം എംപി തോമസ് ചാഴികാടൻ  മുഖ്യപ്രഭാഷണം നടത്തും

മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും  പങ്കെടുക്കുമെന്ന്ഉഴവൂർ ജില്ലാ പഞ്ചായത്ത് അംഗം പിഎം മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയേടത്ത് ചാലിൽ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് , ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ എന്നിവർ അറിയിച്ചു

Facebook Comments Box

By admin

Related Post