Fri. Apr 26th, 2024

കേരള കോൺ​ഗ്രസ് (എം)നെ മാറ്റി നിർത്തി ഒരു മുന്നണിയ്ക്കും മുന്നോട്ട് പോകാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി സഹായദാസ് നാടാർ

By admin Sep 30, 2021 #news
Keralanewz.com

തിരുവനന്തപുരം; കേരള കോൺ​ഗ്രസ് (എം)നെ മാറ്റി നിർത്തി ഒരു മുന്നണിയ്ക്കും മുന്നോട്ട് പോകാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കേരള കോൺ​ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടർ അറിയിച്ചു. വർഷങ്ങളായി യുഡിഎഫിന്റെ കൈവശമിരുന്നസംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായത് അതിനുള്ള തെളിവ് കൂടിയാണ്. ഭരണം നഷ്ടമായതോടെ ചെയർമാൻ സോളമൻ അലക്സ് ചെയർമാൻ സ്ഥാനവും കോൺ​ഗ്രസ് അം​ഗത്വവും രാജിവെക്കേണ്ടിയും വന്നതോടെ ജില്ലയിൽ യുഡിഎഫിനുള്ള പ്രസക്തി തന്നെ നഷ്ടമായെന്നും സഹായദാസ് നാടർ പറഞ്ഞു.


സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പൊതുയോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ 6 വോട്ടുകളാണ് നിര്‍ണ്ണായകമായത്. കേരള കോൺ​ഗ്രസ് (എം) പ്രതിനിധികൾ ജനാധിപത്യമൂല്യങ്ങൾ മുറുകെ പിടിച്ച് എൽഡിഎഫ് ഭരണത്തിനുള്ള വഴി ഒരുക്കിക്കൊടുക്കാനായത് നിർണ്ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി

Facebook Comments Box

By admin

Related Post