തിരുവനന്തപുരം: കൊവിഡ് മൂലം വാണിജ്യവ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്ന കാരണത്താല്‍ പല തദ്ദേശസ്ഥാപനങ്ങളും കുടിശികയുള്‍പ്പെടെ വാടക പിരിക്കുന്നതിന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരസംഘടനകള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
Facebook Comments Box